കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-തൃണമൂല്‍ ശീതയുദ്ധം ഐക്യത്തെ മുക്കുമോ? കോണ്‍ഗ്രസിനെ ക്യാപ്റ്റനാക്കാന്‍ ആരൊക്കെ സമ്മതിക്കും?

Google Oneindia Malayalam News

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനുള്ള പ്രതിപക്ഷത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും വിലങ്ങ് തടിയാകുന്നത് കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കം. ശരദ് പവാര്‍ എന്ന രാഷ്ട്രീയ നേതാവിലേക്ക് സംയുക്ത സ്ഥാനാര്‍ത്ഥി ചര്‍ച്ച എത്തിയാല്‍ പോലും ആര് ശരദ് പവാറിനെ അവതരിപ്പിച്ചു എന്നതിലായിരിക്കും. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ശീതയുദ്ധം പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ജൂണ്‍ 14ന് ഡല്‍ഹിയില്‍ എത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമവായത്തിലെത്താനുള്ള വലിയ പ്രതിപക്ഷ യോഗത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ യോഗം ആരു വിളിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. 22 നേതാക്കളെ ജൂണ്‍ 15 ന് മമതാ ബാനര്‍ജി വ്യക്തിപരമായി ക്ഷണിച്ചതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്.

'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍

1

'വിഘടന ശക്തികള്‍ക്കെതിരെ പോരാടുന്നതിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്' എന്ന് ഒരു കത്ത് വഴി മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് അരവിന്ദ് കെജ്രിവാള്‍ മുതല്‍ കെ സി ആര്‍ വരെയുള്ള പ്രതിപക്ഷ സ്‌പെക്ട്രത്തിലേക്കും ഇടതുപക്ഷത്തിലേക്കും എത്തിച്ചേരാനുള്ള ശ്രമമായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നുണ്ട്. എന്നാലും, അനൗദ്യോഗികമായി പിന്നാമ്പുറ ചര്‍ച്ചകള്‍ ആരംഭിച്ചതായും ഒരു മീറ്റിംഗ് നടത്താന്‍ ആരംഭിച്ചതായും അവകാശപ്പെട്ടതിനാല്‍ ഈ നീക്കം കോണ്‍ഗ്രസ് ഉന്നതരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.

2

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എന്‍ സി പി നേതാവ് ശരദ് പവാറിനെ പ്രതിപക്ഷത്തിന്റെ പ്രധാന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമ്പോള്‍, മമത ബാനര്‍ജിയുടെ ക്ഷണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചിന്തന്‍ ശിബിരത്തിന് ശേഷം നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനും കോണ്‍ഗ്രസ് ചരടുവലി നടത്തുന്നുണ്ട്.

3

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നും അതിന്റെ ഭാഗമായി അവര്‍ ശരദ് പവാറിനോടും മമതാ ബാനര്‍ജിയോടും സംസാരിച്ച് സമവായമുണ്ടാക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് നിര്‍ദേശിച്ചതായും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയുമായും വ്യക്തിപരമായി നല്ല ബന്ധത്തിലാണ്.

4

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, വന്‍ വിജയം നേടിയ മമത ബാനര്‍ജി, സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സഖ്യത്തിനായുള്ള ചര്‍ച്ചയാണെന്ന് അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സുസ്മിത ദേവിനെയും മുകുള്‍ സാംഗ്മയെയും തൃണമൂല്‍ കോണ്‍ഗ്രസ് അടര്‍ത്തിയെടുത്തു എന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെ കാര്യങ്ങള്‍ പെട്ടെന്ന് തകിടം മറിഞ്ഞു.

5

എന്നാല്‍ ചില പിരിമുറുക്കങ്ങള്‍ക്കിടയിലും, കോണ്‍ഗ്രസുമായി മുന്നോട്ട് പോകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അനുകൂല നിലപാടാണ് എന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയെ ആര് അവതരിപ്പിക്കും എന്നതിലാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. കാരണം കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ നേരത്തെ തന്നെ മമത ബാനര്‍ജി എതിര്‍ത്തിരുന്നു. മാത്രമല്ല യു പി തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയ്ക്കായി മമത പ്രചരണം നടത്തുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

6

അരവിന്ദ് കെജ്രിവാള്‍, പിണറായി വിജയന്‍, നവീന്‍ പട്നായിക്, ചന്ദ്രശേഖര്‍ റാവു, എം കെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, ഹേമന്ത് സോറന്‍, ഭഗവന്ത് മാന്‍, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഡി രാജ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ശരദ് പവാര്‍, ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, എച്ച്ഡി ദേവഗൗഡ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സുഖ്ബീര്‍ സിംഗ് ബാദല്‍, പവന്‍ ചാംലിംഗ്, കെഎം കാദര്‍ മൊഹിദീന്‍ തുടങ്ങിയ 22 നേതാക്കളെയാണ് മമത ബാനര്‍ജി യോഗത്തിനായി സമീപിച്ചത്.

7

എന്നാല്‍ കോണ്‍ഗ്രസുമായി ഇടം പങ്കിടാന്‍ കെജ്രിവാളിന് താല്‍പ്പര്യമുണ്ടോ? കെ സി ആര്‍ അനുമതി നല്‍കുമോ? കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ കാര്യമോ? ഇടതുപക്ഷം ഐക്യശ്രമത്തിന്റെ ഭാഗമാകുമോ? എന്നൊക്കെയാണ് ഇതില്‍ ഉയരുന്ന ചോദ്യങ്ങള്‍. ഒരു പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് ഒന്നിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍, അത് വലിയ നേട്ടമാകും എന്നതില്‍ സംശയമില്ല.

8

എന്നാല്‍ ജൂണ്‍ 15 ലെ യോഗം കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിന്റെ സാരഥിയായി കാണിക്കില്ല എന്ന് തൃണമൂല്‍ ഉറപ്പാക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയെ പ്രതിപക്ഷത്തിന് സെമിഫൈനലിനായി ശരിക്കും ഒരുമിച്ച് വരാന്‍ കഴിയുമോ എന്നറിയാനുള്ള അഗ്‌നിപരീക്ഷണമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍

English summary
President Election 2022: Will Congress-Trinamool Congress Cold War drown unity?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X