പൂജ നടത്തിയാല്‍ മന്ത്രിയാകുമെന്നു പറഞ്ഞു!!എംഎല്‍എയുടെ50 ലക്ഷം രൂപ വെള്ളത്തില്‍!!

Subscribe to Oneindia Malayalam

വാരങ്കല്‍: പൂജ നടത്തിയാല്‍ മന്ത്രിയാകുമെന്ന് മോഹിപ്പിച്ച് ഹൈദരാബാദിലെ വാറങ്കലിലുള്ള ബിജെപി എംഎല്‍എയുടെ കയ്യില്‍ നിന്ന് പൂജാരിമാര്‍ തട്ടിയെടുത്തത് 50 ലക്ഷം രൂപ. മന്ത്രായായതുമില്ല, എംഎല്‍എയുടെ പണം പോകുകയും ചെയ്തു. എംഎല്‍എയില്‍ നിന്നും ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് പൂജാരിമാരെ അറസ്റ്റ് ചെയ്തു. െൈടസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വാറങ്കലിലെ കരീമാബാദ് പ്രദേശത്തുള്ള നരസിംഹ, രാജു എന്നീ പൂജാരിമാരാണ് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവി വാഗ്ദാനം ചെയ്ത് എംഎല്‍എയുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. മന്ത്രിയാകേണ്ടതുണ്ടെങ്കില്‍ പ്രത്യേക തരം പൂജ നടത്തണമെന്നാണ് ഇവര്‍ എംഎല്‍എയോട് പറഞ്ഞത്. ആദ്യം 1 ലക്ഷം രൂപയാണ് ഇവര്‍ എംഎല്‍എയുടെ കൈക്കലാക്കിയത്. പൂജ നടത്താനുള്ള സാധനങ്ങള്‍ വാങ്ങണമെന്നു പറഞ്ഞാണ് ഈ തുക വാങ്ങിയത്.

note-17-1500284631.jpg -Properties Alignme

പിന്നീട് പല തവണ പൂജാരികള്‍ എംഎല്‍എയുടെ വീട്ടിലെത്തുകയും ഓരോ കാരണങ്ങള്‍ പറഞ്ഞ് എംഎല്‍എയുടെയും ബന്ധുക്കളുടെയും കയ്യില്‍ നിന്നും പല തവണകളായി 50 ലക്ഷം രൂപ കരസ്ഥമാക്കുകയും ചെയ്തു. ബന്ധുക്കളിലൊരാള്‍ തന്നെയാണ് പൂജാരിമാരെ എംഎല്‍എക്ക് പരിചയപ്പെടുത്തിയത്.

എംഎല്‍എയുടെ ബന്ധുവിനു വേണ്ടി നേരത്തേ പൂജാരിമാര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് തനിക്കു കുട്ടിയുണ്ടായതെന്നു പറഞ്ഞാണ് ബന്ധു എംഎല്‍എക്ക് പൂജാരിമാരെ പരിചയപ്പെടുത്തിയത്. എന്നാല്‍ മന്ത്രിയാകാതെ വന്നപ്പോളാണ് എംഎല്‍എക്ക് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

English summary
Priests dupe MLA of Rs 50 lakh promising minister post
Please Wait while comments are loading...