അഗ്നിപഥിനെതിരെ പ്രതിഷേധം; കനക്കുന്നു ഉത്തർ പ്രദേശിലും ബീഹാറിലും പ്രതിഷേധക്കാർ തീവണ്ടിക്ക് തീയിട്ടു
ഡൽഹി: പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കനക്കുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാ ഗമായി ഉത്തർപ്രദേശിലും ബീഹാറിലും ആൾക്കൂട്ടം തീവണ്ടികൾക്ക് തീയിട്ടു. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളുടെ ഭാ ഗമായി ചില സംസ്ഥാനങ്ങളിൽ തീവണ്ടി തടയലും ദേശീയപാത ഉപരോധനവും എല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.
ഉത്തർ പ്രദേശിലും ബീഹാറിലുമാണ് കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ബല്ലിയയിലെ റെയിൽവേ സ്റ്റേഷനിൽ ആണ് തീവണ്ടിക്ക് തീയിട്ട സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമം നടക്കുന്നതിനിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. റെയിൽവേ സ്റ്റേഷനും പ്രതിഷേധക്കാർ അടിച്ചു തകർത്തു. ഇവർ റെയിൽവേ സ്റ്റേഷനിലെ കടകളും ബെഞ്ചുകളും തകർക്കുന്നതിന്റെ വീഡിയോ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. "വലിയ തോതിലുള്ള നാശനഷ്ടങ്ങളിൽ നിന്ന് തടയാൻ പോലീസിന് കഴിഞ്ഞു. ഞങ്ങൾ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കും," ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് സൗമ്യ അഗർവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബീഹാറിലാകട്ടെ മൊഹിയുദ്ദിനഗർ സ്റ്റേഷനിൽ ജമ്മു താവി എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പ്രതിഷേധക്കാർ തീയിട്ടതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബിജെപി ഭരിക്കുന്ന ഹരിയാനയിലും മധ്യപ്രദേശിലും പ്രതിഷേധം നടക്കുന്നുണ്ട്. അക്രമങ്ങളെ തുടർന്ന് ഹരിയാനയിലെ പൽവാൽ ജില്ലയിൽ 24 മണിക്കൂർ ഫോൺ ഇന്റർനെറ്റും സ്തംഭിപ്പിച്ചു. പ്രതിഷേധങ്ങളുടെ രണ്ടാം ദിനമായ ഇന്നലെ ബീഹാറിൽ തീവണ്ടികൾ കത്തിക്കുകയും, ബസുകളുടെ ജനൽ ചില്ലുകൾ തകർക്കുകയും, ഭരണകക്ഷിയായ ബിജെപി എംഎൽഎ ഉൾപ്പെടെ ഉള്ളവരെ കല്ലെറിഞ്ഞ് ആക്രമിക്കുകയും ചെയ്തിരുന്നു.
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന പദ്ധതിയാണ് അ ഗ്നിപഥ്. ചൊവ്വാഴ്ചയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം നാല് വർഷത്തേക്ക് ആയിരിക്കും നിയമനം. 18 മുതൽ 21 വസയ് വരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴിൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭ്യമല്ല. പ്രതിപക്ഷ പാർട്ടികളും ഈ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അ ഗ്നിപഥ് എന്ന പേരിൽ യുവാക്കളിൽ അ ഗ്നിപരീക്ഷ നടത്തരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ നീക്കം അശ്രദ്ധ ആമെന്നും രാജ്യത്തിന്റെ ഭാവിക്ക് മാരകമായേക്കാം എന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications