കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ഒഡിഷയില്‍ സംഘര്‍ഷം, നിരോധനാജ്ഞയും!!

Google Oneindia Malayalam News

ഭുവനേശ്വര്‍: ശ്രീരാമനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി ഒഡീഷയില്‍ പ്രതിഷേധം. ഭദ്രക് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ പല ജില്ലകളിലും അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായിട്ടുള്ള ഭദ്രക്, ധാംനഗര്‍, ബസുദേവ്പൂര്‍ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് ഞായറാഴ്ച രാവിലെ എട്ടുമണി വരെ തുടരും.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പ്രകോപിതരായ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ച് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റില്‍ രാമനെയും സീതയെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് തുടങ്ങിയ പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ കടകള്‍ തീയിട്ടുനശിപ്പിക്കുകയും പോലീസ് വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഫേസ്ബുക്ക് കമന്റ് ചെയ്ത മൂന്ന് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്നാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

odisha

സംഘര്‍ഘ ബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനം പാലിക്കുന്നതിനായി 35 പ്ലറ്റൂണ്‍ കേന്ദ്രസേനയെയും സംസ്ഥാന സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനങ്ങളോട് ശാന്തരായിരിക്കണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭദ്രക് ശനിയാഴ്ച നടക്കാനിരുന്ന കേന്ദ്രമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയും സംഭവത്തെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.

English summary
Curfew continues to be in effect in Bhadrak town of Odisha after incidents of communal flare up on Thursday and Friday. What started off as a protest by pro-right activists on Thursday triggered by abusive posts on Lord Ram on facebook by those from the minority community turned into a communal flare up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X