കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വ പരിശോധന; അതും ആദ്യരാത്രി, നാട്ടുകാര്‍ ചുറ്റുംകൂടും!! വിചിത്ര ആചാരത്തിനെതിരെ പ്രതിഷേധം

വധുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
നാട്ടുകാർ ചുറ്റുംകൂടി കന്യകാത്വ പരിശോധന, അതും ആദ്യരാത്രിയിൽ | Oneindia Malayalam

വ്യത്യസ്ഥതയാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. വ്യത്യസ്ഥത നിലനിര്‍ത്തി തന്നെ രാജ്യം മുന്നോട്ട് പോകുകയും ചെയ്യുന്നു. പക്ഷേ, വിദ്യാഭ്യാസപരമായി പുതിയ തലമുറ ഏറെ മുന്നേറിയപ്പോള്‍ പഴയ ആചാരങ്ങള്‍ പലതും നാണം കെടുത്തുന്നതായി. അങ്ങനെ അശ്ലീലം നിറഞ്ഞ പല ആചാരങ്ങളും ഒഴിവാക്കപ്പെട്ടു. പക്ഷേ, എല്ലാ മോശം ആചാരങ്ങളും ഒഴിവാക്കപ്പെട്ടിട്ടില്ല. അത്തരത്തിലൊന്നാണ് കന്യകാത്വ പരിശോധന. വിവാഹിതയായ യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാല്‍ ആ വിവാഹം അസാധുവാക്കപ്പെടും. വിചിത്രമായ ആചാരം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോള്‍. വന്‍ സംഘര്‍ഷത്തിനിടയാക്കിയ സംഭവം പോലീസ് കേസായതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്...

വിവാഹ വീട്ടില്‍ സംഘര്‍ഷം

വിവാഹ വീട്ടില്‍ സംഘര്‍ഷം

മഹാരാഷ്ട്രയിലെ പൂനെയില്‍ കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ സംഘര്‍ഷമുണ്ടായി. ഏറെകാലമായി കഞ്ചര്‍ഭട്ട് സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായം ചോദ്യം ചെയ്തതാണ് പ്രശ്‌നം. പതിവ് പോലെ വിവാഹത്തിനെത്തിയ വിദ്യാസമ്പന്നരായ യുവാക്കളെ സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു.

സ്‌റ്റോപ്പ് ദി വി-റിച്വല്‍സ്

സ്‌റ്റോപ്പ് ദി വി-റിച്വല്‍സ്

സ്‌റ്റോപ്പ് ദി വി- റിച്വല്‍സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ സജീവമാണ്. സമുദായത്തിലെ ദുരാചാരങ്ങളെ എതിര്‍ക്കുന്ന ഒരുസംഘം വിദ്യാസമ്പന്നരായ യുവാക്കളാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇതില്‍പ്പെട്ടവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

രാത്രി കല്യാണം

രാത്രി കല്യാണം

പൂനെയിലെ പിമ്പ്രിക്കടുത്ത ഭാട്ട് നഗറിലാണ് സംഭവം. രാത്രി കല്യാണമായിരുന്നു. ഒമ്പതു മണിയോടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞു. പക്ഷേ, സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ മടങ്ങിയില്ല.

കുറച്ചുപേര്‍ മാത്രം

കുറച്ചുപേര്‍ മാത്രം

ഇവരാണ് വധുവിന്റെ കന്യകാത്വ പരിശോധന നടത്തുക. ഇതിന് വേണ്ടി സമുദായത്തിലെ മുതിര്‍ന്നവരും കുറച്ചു യുവാക്കളും കല്യാണ വീട്ടില്‍ തന്നെ നില്‍ക്കുമ്പോഴാണ് പ്രശ്‌നമുണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആങ്കുഷ് ഇന്ദ്രേകര്‍ പോലീസില്‍ പരാതി നല്‍കി.

 തിരഞ്ഞുപിടിച്ച്

തിരഞ്ഞുപിടിച്ച്

യെല്‍വാഡ സ്വദേശിയാണ് ആങ്കുഷ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പിമ്പ്രി പോലീസ് വിശദമായ പരിശോധന ആരംഭിച്ചു. അപ്പോഴാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. യുവാക്കള്‍ക്കിടയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ബോധവല്‍ക്കരണം നടത്തുന്നവരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

 പരിശോധനയ്ക്ക് പണം

പരിശോധനയ്ക്ക് പണം

നാല് മണിക്ക് തുടങ്ങിയ വിവാഹ സല്‍ക്കാരം രാത്രി ഒമ്പതോടെ അവസാനിച്ചു. പിന്നീട് ജാതി നേതാക്കളുടെ നാട്ടുകൂട്ടം ചേര്‍ന്നു. പത്ത് മണി മുതല്‍ 11.30 വരെയായിരുന്നു യോഗം. ഇവര്‍ക്ക് വധൂവരന്‍മാരുടെ വീട്ടുകാര്‍ പണം നല്‍കുകയും വേണം.

വിശദമായ ചര്‍ച്ചകള്‍

വിശദമായ ചര്‍ച്ചകള്‍

വധു കന്യകയാണോ എന്ന് നോക്കുകയാണ് ജാതിയിലെ പ്രമുഖര്‍. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കന്യകാത്വ പരിശോധനയെ എതിര്‍ക്കുന്ന യുവാക്കളെ തിരഞ്ഞുപിടിച്് മര്‍ദ്ദിക്കുകയായിരുന്നു.

 ഭയന്ന് പിന്‍മാറി

ഭയന്ന് പിന്‍മാറി

വധുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ആങ്കുഷ് മാത്രമാണ് പരാതി നല്‍കാന്‍ തയ്യാറായത്. പലരും ജാതി നേതാക്കളെ ഭയന്ന് പിന്‍മാറി.

 ആവര്‍ത്തനം

ആവര്‍ത്തനം

രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്ന് പിമ്പ്രി പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ യാദവ് അറിയിച്ചു. ജാതിപരമായി ഒറ്റപ്പെടുത്തുന്നതിനെതിരേ മഹാരാഷ്ട്രയില്‍ നിയമമുണ്ട്. ഈ നിയമം പ്രതികള്‍ക്കെതിരേ ചുമത്തുകയും ചെയ്തു. സമാനമായ കേസ് രണ്ട് മാസം മുമ്പും ഇതേ പ്രദേശത്തുണ്ടായിരുന്നു.

രക്തം കാണണം

രക്തം കാണണം

ആദ്യരാത്രി ഏതാനും മണിക്കൂറുകള്‍ സമുദായ നേതാക്കള്‍ വീട്ടില്‍ തങ്ങിയാണ് കന്യകാത്വം പ്രഖ്യാപിക്കുക. ഭാര്യയും ഭര്‍ത്താവും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ രക്തം കാണണമെന്നാണ് ഇവരുടെ നിബന്ധന. കണ്ടില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും.

വെള്ള വിരിപ്പ്

വെള്ള വിരിപ്പ്

കിടക്കയില്‍ വെള്ള വിരിപ്പാണ് പിരിക്കുക. രക്തം വരുന്നുണ്ടോ എന്ന് വേഗത്തില്‍ അറിയാന്‍ വേണ്ടിയാണിത്. രക്തം കണ്ടില്ലെങ്കില്‍ വധു കന്യകയല്ലെന്ന് ഭര്‍ത്താവ് വീടിന് പുറത്തുനില്‍ക്കുന്ന സമുദായ നേതാക്കളെ അറിയിക്കും. അവര്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യും.

നാസിക്കില്‍ നടന്നത്

നാസിക്കില്‍ നടന്നത്

നാസിക്കില്‍ വധു കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടത് ഏറൈ വിവാദമായിരുന്നു. തുടര്‍ന്ന് വിവാഹം സമുദായ നേതാക്കള്‍ അസാധുവാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതിയെ വീട്ടുകാര്‍ അനുവദിച്ചതുമില്ല. പോലീസ് ട്രെയിനിങില്‍ പങ്കെടുത്തതാണ് രക്തം വരാതിരിക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞെങ്കിലും സമുദായ നേതാക്കള്‍ വിശ്വസിച്ചില്ല.

English summary
At Pune wedding, group thrashes youths fighting ‘virginity test’ for brides,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X