അമിതാഭ് ബച്ചനെ പോലെ രജനികാന്തിന്റെ തലയിലും ഒന്നുമില്ല, മാര്‍ക്കേണ്ഡയ കട്ജു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: രാഷ്ട്രീയ അരങ്ങേറ്റത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നനെതിരായി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനയരംഗത്ത് കഴിവ് തെളിയിച്ച രജനികാന്തിന് രാഷ്ട്രീയത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നും കട്ജു പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ സിനിമാ താരങ്ങളെ കുറിച്ച് തനിക്ക് വലയി മതിപ്പാണുള്ളത്. എന്നാല്‍ ആരാധകര്‍ക്ക് രജനികാന്തിനോടുള്ള ഭ്രാന്തമായ ആരാധന എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കട്ജു പറഞ്ഞു. ആരാധകര്‍ക്ക് രജനികാന്ത് എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും ചിലര്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാനും ആഗ്രഹിക്കുന്നുണ്ട്.

rajinikanth

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ രജനികാന്തിന് പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. ദാരിദ്രം, തൊഴിലില്ലായ്മ, പോഷകാഹാര കുറവ്, ആരോഗ്യപരിചരണം, കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ അങ്ങനെ എന്തെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല. അമിതാഭ് ബച്ചനെ പോലെ രജനികാന്തിന്റെ തലയില്‍ ഒന്നുമില്ലെന്നും കട്ജു.

English summary
Rajinikanth has nothing in his head, says Justice Markandey Katju.
Please Wait while comments are loading...