കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായാഹ്ന പത്രത്തിനെതിരെ ജഡേജ 51 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി

  • By Gokul
Google Oneindia Malayalam News

രാജ്‌കോട്ട്: തനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍താരം രവീന്ദ്ര ജഡേജ 51 കോടി രൂപയുടെ മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാജ്‌കോട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഫ്താബ് എന്ന എന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ക്ക് എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കേസ് ഫയലില്‍ സ്വീകരിച്ച പ്രിന്‍സിപ്പല്‍ സീനിയര്‍ സിവില്‍ ജഡ്ജ് പത്രത്തിന്റെ എഡിറ്ററും ഉടമസ്ഥനുമായ സതീഷ് മെഹ്തയോട് ഫെബ്രുവരി നാലിന് കോടതിയില്‍ നേരിട്ട് ഹാജറാകണമെന്ന് നിര്‍ദേശിച്ചു. 2014 നവംബര്‍ 20ന് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ജഡേജ കോടതിയെ സമീപിച്ചിരിക്കുന്നത്.

Jadeja

വാര്‍ത്തയില്‍ ജഡേജയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ ആയ ജിനേസി അജ്മിറയ്ക്കും ഭൂമി തട്ടിപ്പുകേസിലെ പ്രതിയായ ബാലി ഡാന്‍ഗറുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. മാത്രമല്ല, ജഡേജ ഒരു പുതിയ റെസ്റ്റോറന്റ് വാങ്ങിയതായും ക്രിക്കറ്റ് താരം ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നതായും പത്രത്തില്‍ എഴുതി.

എന്നാല്‍ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ജഡേജയുടെ അഭിഭാഷകന്‍ ഹിരണ്‍ ഭട്ട് വ്യക്തമാക്കി. വാര്‍ത്ത വന്നയുടന്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍നടപടിയിലേക്ക് കടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലി ഡാന്‍ഗറുമായി ജഡേജക്ക് ഒരു ബന്ധവുമില്ല. ജഡേജ ഇന്നേവരെ അയാളെ കണ്ടിട്ടില്ല. മാത്രമല്ല, ജിനേസി അജ്മിറയുമായി ജഡേജയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബിസിനസ് പങ്കാളിത്തമില്ലെന്നെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

English summary
Ravindra Jadeja Sues Rajkot Newspaper Alleging Defamation Suit of Rs 51 Crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X