ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധം ഏറെ സംശയത്തോടെയാണ് പലകോണുകളില്‍ നിന്നും വീക്ഷിക്കപ്പെട്ടിരുന്നത്. ഇരുവരെയും ചേര്‍ത്ത് നിറം പിടിപ്പിച്ച ഏറെ കഥകള്‍ പരന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ജയലളിത മരണം വരെ പ്രതികരിച്ചിരുന്നില്ല.

രണ്ട് വര്‍ഷം നീണ്ട ഗര്‍ഭം..! യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ ഞെട്ടും..!! അത് മനുഷ്യക്കുഞ്ഞല്ല..!!

ഗവര്‍ണര്‍ ആദ്യം പളനിസ്വാമിയെ വിളിക്കുമോ അതോ പനീര്‍ശെല്‍വത്തെയോ? എന്താണ് ഗവര്‍ണറുടെ മനസ്സിലിരുപ്പ് !!

ശശികലയും ജയലളിതയും ഉത്തരം തരാതിരുന്ന ആ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടിയാണ് സുപ്രീംകോടതി വിധി ഉത്തരം തന്നിരിക്കുന്നത്. ജയലളിത ശശികലയെ കൂടെപ്പാര്‍പ്പിച്ചത് എന്തിനെന്ന് അനിധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധിയിലെ 561ാം പേജില്‍ ആണ് കോടതി ആ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജയയുടെ മനസാക്ഷിസൂക്ഷിപ്പുകാരി

സിനിമാക്കാലം മുതല്‍ ജയലളിതയുടെ നിഴല്‍ പോലെ കുടെയുള്ള ആളാണ് തോഴി ശശികല. ഒരര്‍ത്ഥത്തില്‍ ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്നു തന്നെ പറയാം. മറ്റാരെക്കാളും ജയലളിത വിശ്വസിച്ചിരുന്നതും ശശികലയെ ആയിരുന്നു. ശശികലയും കുടുംബവും ജയലളിതയ്‌ക്കൊപ്പം പോയസ് ഗാര്‍ഡനിലായിരുന്നു താമസിച്ചിരുന്നതും.

മന്നാര്‍ ഗുഡി മാഫിയയുടെ കയ്യിൽ

പലതവണ ഇരുവരും തമ്മില്‍ തെറ്റിപ്പിരിയുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശശികല വീണ്ടും വീണ്ടും അമ്മയുടെ അടുക്കലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. ശശികലയും കുടുംബവും അടങ്ങുന്ന മന്നാര്‍ ഗുഡി മാഫിയയുടെ കയ്യിലായിരുന്നു തമിഴ്‌നാടും ജയലളിതയും.

അമ്മയാണ് ഉയിര്

തല്ലിപ്പിരിഞ്ഞ സമയത്ത് പോലും ഇരുവരും പരസ്പരം ഒറ്റിക്കൊടുക്കുകയോ രഹസ്യങ്ങള്‍ പുറത്ത് വിടുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടാം വട്ടം ജയലളിതയുമായി പിരിഞ്ഞശേഷമുള്ള ശശികലയുടം തിരിച്ചുവരവ് ഭര്‍ത്താവായ നടരാജനെപ്പോലും ഉപേക്ഷിച്ചായിരുന്നു.

ലെസ്ബിയൻ ബന്ധം എന്നുവരെ

കൂട്ടുകാരി, സഹോദരി എന്നൊക്കെയാണ് ദയലളിത എന്നും ശശികലയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ ലെസ്ബിയന്‍ ബന്ധമാണ് എന്നു വരെ കഥകള്‍ പരക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതിനൊന്നും ജയലളിത ചെവികൊടുത്തില്ല.

വിവാഹം കഴിച്ചെന്ന് വാർത്തകൾ

ജയലളിതയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ജയലളിതയും ശശികലയും വിവാഹച്ചടങ്ങുകളോട് സാമ്യമുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തിയെന്ന വാര്‍ത്തയും സംശയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. ഇരുവരും പരസ്പരം മാലയും ചന്ദനവും ചാര്‍ത്തി എന്നൊക്കെയാണ് കഥകള്‍ പരന്നത്.

ഒരുമിച്ച് ജയിലിലും

അനധികൃത സ്വത്ത് സമ്പാദനക്കേസ് വന്നപ്പോഴും ജയലളിതയ്‌ക്കൊപ്പം ശശികലയുമുണ്ടായിരുന്നു. ഇവരെക്കൂടാതെ ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരും കേസിലെ പ്രതികളാണ്. 1991-1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്.

ആശുപത്രിയിലും ഒപ്പം

75 ദിവസം ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും കൂടെ ഉണ്ടായിരുന്നത് ശശികല ആയിരുന്നു. മറ്റാരെയും ജയലൡയെ കാണാന്‍ പോലും അനുവദിച്ചില്ല. അതേസമയം ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്.

സോഷ്യൽ ലിവിംഗ് അല്ലെന്ന്

ജയലളിത ശശികലയെ കൂടെത്താമസിപ്പിച്ചത് പ്രചരിക്കുന്ന കഥകളില്‍ പറയുന്നത് പോലൊരു ബന്ധം കൊണ്ടല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും തമ്മില്‍ സോഷ്യല്‍ ലിവിംഗ് അല്ലായിരുന്നുവെന്നും കോടതി രേഖകള്‍ പറയുന്നു.

സ്വത്ത് സംരക്ഷിക്കുന്നതിന്

മനുഷ്യത്വപരമായ പരിഗണനകള്‍ കൊണ്ടും അല്ല ജയലളിത ശശികലയേയും കുടുംബത്തേയും കൂടെത്താമസിപ്പിച്ചത്. മറിച്ച് അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ സ്വത്ത് സംരക്ഷിക്കുന്നതിനും ഗൂഢാലോചന നടത്തുന്നതിനുമാണ് ശശികലയെ ജയലളിത പോയസ് ഗാര്‍ഡനില്‍ത്തന്നെ താമസിപ്പിച്ചത് എന്നാണ് സുപ്രിം കോടതിയുടെ കണ്ടെത്തല്‍.

സ്വത്തുക്കൾ വാങ്ങിക്കൂട്ടി

ജസ്റ്റിസ് പിജി ഘോഷ്, എകെ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. ഷെല്‍ കമ്പനികളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടാനാണ് ഇരുവരും അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചതെന്നും സുപ്രീം കോടതി കണ്ടെത്തി. ജയലളിതയുടെ വസതിയില്‍ നിന്നാണ് ഈ കമ്പനികളെ കൈകാര്യം ചെയ്തിരുന്നതെന്നും കോടതി കണ്ടെത്തി.

English summary
Supreme Court finds that Sasikala stayed with Jayalalitha to launder ill-gotten money.
Please Wait while comments are loading...