57കാരനായ മകന്റെ രണ്ടാം വിവാഹം അമ്മ എതിര്‍ത്തു! ഒടുവില്‍ ആ അമ്മയെ തന്നെ മകന്‍...ഞെട്ടിപ്പിക്കും!!!

  • By: Afeef
Subscribe to Oneindia Malayalam

തഞ്ചാവൂര്‍: രണ്ടാം വിവാഹം എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ ശ്രീനിവാസപുരം സ്വദേശിയായ കെ ത്യാഗരാജനെ(57)യാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ത്യാഗരാജന്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനുമാണ്.

ആദ്യ ഭാര്യ ഉപക്ഷേിച്ച് പോയതില്‍ പിന്നെ ത്യാഗരാജന്‍ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഒടുവില്‍ രണ്ടാമതും വിവാഹം കഴിക്കാനുള്ള തീരുമാനം അമ്മയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മകന്റെ വീണ്ടും വിവാഹം കഴിക്കാനുള്ള തീരുമാനത്തെ അമ്മ ശക്തമായി എതിര്‍ക്കുകയായിരുന്നു.

അമ്മയ്ക്ക് എതിര്‍പ്പ്...

അമ്മയ്ക്ക് എതിര്‍പ്പ്...

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷമാണ് ത്യാഗരാജന്‍ രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്. ഒടുവില്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ച ത്യാഗരാജന്‍ ഇക്കാര്യം കൂടെ താമസിക്കുന്ന അമ്മയെ അറിയിച്ചു. എന്നാല്‍ എന്തുവന്നാലും മകന്‍ വീണ്ടും വിവാഹം കഴിക്കുന്നത് അനുവദിക്കില്ലെന്നായിരുന്നു അമ്മയുടെ നിലപാട്.

80കാരിയായ അമ്മ...

80കാരിയായ അമ്മ...

വിവാഹക്കാര്യത്തെ ചൊല്ലി 57കാരനായ മകനും 80കാരിയായ അമ്മയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. അമ്മ എതിര്‍ത്തെങ്കിലും, വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്നും ത്യാഗരാജന്‍ പിന്മാറിയിരുന്നില്ല.

മുഖത്ത് മുളക് പൊടി വിതറി...

മുഖത്ത് മുളക് പൊടി വിതറി...

ഏപ്രില്‍ 20നാണ് അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന പരാതിയുമായി ത്യാഗരാജന്‍ പോലീസ് സ്‌റ്റേഷനിലെത്തുന്നത്. താന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയ മരിച്ച നിലയില്‍ കണ്ടെന്നും, മുഖത്ത് മുളക് പൊടി വിതറിയിട്ടുണ്ടെന്നും, അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയെന്നുമാണ് ത്യാഗരാജന്‍ പോലീസിനെ അറിയിച്ചത്.

ത്യാഗരാജന്റെ രണ്ടാം വിവാഹം....

ത്യാഗരാജന്റെ രണ്ടാം വിവാഹം....

വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മോഷണശ്രമത്തിനിടെ കൊലപാതകം നടന്നുവെന്നാണ് പോലീസും ആദ്യം നിഗമനത്തിലെത്തിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് ത്യാഗരാജന്റെ ഒന്നാം ഭാര്യ ഉപേക്ഷിച്ച പോയ സംഭവവും രണ്ടാം വിവാഹത്തെ അമ്മ എതിര്‍ത്തതുമെല്ലാം പോലീസ് അറിയുന്നത്.

ഒടുവില്‍ കുറ്റം സമ്മതിച്ചു...

ഒടുവില്‍ കുറ്റം സമ്മതിച്ചു...

ത്യാഗരാജനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ച കാര്യങ്ങള്‍ പുറത്തറിയുന്നത്. വിവാഹത്തെ എതിര്‍ത്ത അമ്മയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ത്യാഗരാജന്റെ കുറ്റസമ്മതം.

ശ്വാസം മുട്ടിച്ച് കൊന്നു...

ശ്വാസം മുട്ടിച്ച് കൊന്നു...

വിവാഹക്കാര്യത്തെ ചൊല്ലി മകനും അമ്മയും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്താന്‍ ത്യാഗരാജന്‍ തീരുമാനിച്ചത്. ഇതുപ്രകാര്യം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ത്യാഗരാജന്‍ പോലീസിനോട് പറഞ്ഞു.

English summary
TN: Govt school headmaster chokes mother over remarriage row, arrested.
Please Wait while comments are loading...