കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും പിന്നാലെ ശാസ്ത്രജ്ഞരും പുരസ്‌കാരം തിരിച്ചു നല്‍കുന്നു

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: പ്രമുഖ എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമ്പോള്‍ പ്രമുഖ ശാസ്ത്രജ്ഞരും രംഗത്തെത്തി. പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ പി.എം ഭാര്‍ഗവ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. യുക്തിവാദത്തിനെതിരെ സര്‍ക്കാരിന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചാണ് പി.എം ഭാര്‍ഗവ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ ഒരുങ്ങുന്നത്.

സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി സെന്ററിന്റെ സ്ഥാപകനുമാണ് പി.എം ഭാര്‍ഗവ. ശാസ്ത്ര രംഗത്ത് നൂറോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശാസ്ത്രജ്ഞനാണ് ഭാര്‍ഗവ. 1986ലാണ് ഭാര്‍ഗവ പത്മഭൂഷണ്‍ സ്വന്തമാക്കുന്നത്. ശാസ്ത്രരംഗത്ത് സര്‍ക്കാരിന്റെ ആവശ്യമില്ലാത്ത കടന്നുകയറ്റത്തിനെതിരെയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

pmbhargava

പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത എഴുത്തുകാരെ അനുകൂലിച്ച് 107 ശാസ്ത്രജ്ഞന്‍മാര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ പ്രമുഖ ചലച്ചിത്ര പ്രമുഖരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളെ ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ആരോപിച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത്.

സംവിധായകരായ ആനന്ദ് പട്‌വര്‍ദ്ധന്‍, ദിബാകര്‍ ബാനര്‍ജി, മലയാളി ഛായാഗ്രാഹകന്‍ ഹരിനായര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്. ഒട്ടേറെ അവാര്‍ഡുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും പത്മഭൂഷണ്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിരുന്നുവെന്ന് ഭാര്‍ഗവ പറയുന്നു.

അതിനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നു. എന്നാല്‍, മതം ഒരു ആയുധമാക്കി സ്വാതന്ത്ര്യവും ശാസ്ത്രത്തിന്റെ ഊര്‍ജവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പുരസ്‌കാരത്തോടുള്ള വൈകാരികത നഷ്ടപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

English summary
Centre for Cellular and Molecular Biology founder-director PM Bhargava on Wednesday said he will be returning his Padma Bhushan to protest against 'the government's attack on rationalism, reasoning and science
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X