കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാറൂഖ് പ്രതികരിക്കുന്നു; ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് പാടില്ല

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: യൂണിഫോമിലുള്ള പോലീസുകാരിയെ എടുത്തുയര്‍ത്തി നൃത്തം വച്ച വിവാദത്തില്‍ ഷാറൂഖ് ഖാന്‍ പ്രതികരിക്കുന്നു. ആണിനേയും പെണ്ണിനേയും ഇങ്ങനെ വേര്‍ തിരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നാണ് ഷാറൂഖ് പറയുന്നത്.

പണ്ട് യൂണിഫോമിലുള്ള സൈനികര്‍ക്കൊപ്പം താന്‍ നൃത്തം വച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും പല താരങ്ങളും അതിര്‍ത്തിയില്‍ ജവാന്‍മാര്‍ക്കൊപ്പം ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊന്നും ഇതുവരെ പ്രശ്‌നമായിട്ടില്ല.

Shah Rukh Dance with Police

ഇപ്പോള്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥനൊപ്പം നൃത്തം ചെയ്തതല്ല പ്രശ്‌നം. അവര്‍ ഒരു സ്ത്രീ ആയിപ്പോയി എന്നത് മാത്രമാണ് പ്രശ്‌നം- ഷാറൂഖ് പറയുന്നു. ആണിനേയും പെണ്ണിനേയും ഇങ്ങനെ വേര്‍തിരിച്ച് കാണുന്നത് ബാലിശവും അസംബന്ധവും ആണ്. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നും ഷാറൂഖ് പറഞ്ഞു.

കൊല്‍ക്കത്ത പോലീസിന്റെ വാര്‍ഷിക സാംസ്‌കാരിക പരിപാടിയില്‍ വച്ചായിരുന്നു ഷാറൂഖ് ഖാനൊപ്പം വനിത എസ്‌ഐ ആയ സംപ ഹല്‍ദാര്‍ നൃത്തം വച്ചത്. ഷാറൂഖിന്റെ ഹിറ്റ് പടമായ ജബ് തക് ഹെ ജാനിലെ പാട്ടിനൊപ്പമായിരുന്നു ഇത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയായിരുന്നു ഇത്.

യൂണിഫോമിന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന നടപടിയായിപ്പോയി എന്നാണ് എസ്‌ഐയുടെ നൃത്തത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. യൂണിഫോമില്‍ നൃത്തം ചെയ്യാന്‍ പോലീസ് നിയമം അനുവദിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
Superstar Shah Rukh Khan, who was seen dancing with a women police officer in Kolkata, on Monday said it was not about the uniform but about a lady in a uniform and such distinction between men and women was "silly"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X