ഭാര്യയെയും മക്കളെയും എമിറേറ്റ്‌സ് വിമാനത്തില്‍ കയറ്റിയില്ല; ശിഖര്‍ ധവാന് കലിപ്പ്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെതിരെ രോഷപ്രകടനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് പോകുന്ന ക്രിക്കറ്റ് ടീം അംഗമായ ധവാന്‍ കുടുംബത്തോടൊപ്പമാണ് കേപ്പ്ടൗണിലേക്ക് യാത്ര തിരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ രണ്ട് മാസത്തെ പര്യടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളത്. കേപ്പ്ടൗണിലേക്ക് പോകാന്‍ ദുബായില്‍ എത്തിയപ്പോഴാണ് താരത്തെ രോഷാകുലനാക്കിയ സംഭവങ്ങള്‍ ഉടലെടുത്തത്.

സൗത്ത് ആഫ്രിക്കയില്‍ നിര്‍ണായകമാവുക കോലി പൂജാര സഖ്യം; എന്തുകൊണ്ട്?

ഭാര്യ അയേഷയെയും, രണ്ട് മക്കളെയും എമിറേറ്റ്‌സ് അധികൃതര്‍ സൗത്ത് ആഫ്രിക്കയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖകളും കാണിക്കാന്‍ എമിറേറ്റ്‌സ് അധികൃതര്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. ഈ സമയത്ത് കൈയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് താരം വ്യക്തമാക്കി. ഇതില്ലാതെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതരും പറഞ്ഞു. ഇതോടെ ഭാര്യയെയും കുട്ടികളെയും ദുബായില്‍ വിട്ട് ശിഖര്‍ ധവാന്‍ ഒറ്റയ്ക്ക് സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.

shikhar

തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് ധവാന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. രേഖകള്‍ ഇല്ലാതെ യാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് വാശിപിടിച്ചതോടെ കുടുംബം ദുബായില്‍ കുടുങ്ങി. മുംബൈയില്‍ നിന്നും യാത്ര ആരംഭിക്കുമ്പോള്‍ ഇതേക്കുറിച്ച് കമ്പനി ചോദിച്ചത് പോലുമില്ല. ഒരു ജീവനക്കാരന്‍ മോശമായി പെരുമാറുകയും ചെയ്തതായി ധവാന്‍ വ്യക്തമാക്കി. എന്തായാലും ധവാന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട എമിറേറ്റ്‌സ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത സമീപനമാണ് എമിറേറ്റ്‌സ് കാണിച്ചതെന്ന് ധവാന്‍ കുറ്റപ്പെടുത്തി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Angry Shikhar Dhawan slams Emirates airline as ‘unprofessional’

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്