ഫ് ളാറ്റില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്

  • Posted By:
Subscribe to Oneindia Malayalam

പുണെ: നീണ്ട കാലത്തിനുശേഷം അമേരിക്കയില്‍ നിന്ന് മകന്‍ പൂണെയിലെ ഫ് ളാറ്റിലെത്തിയപ്പോള്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. സ്ത്രീയുടെ അസ്ഥികൂടത്തിനു സമീപത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് ഇതിന് തെളിവായത്. ഒറ്റപ്പെട്ട ജീവിതവും വിഷാദരോഗവുമാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് സൂചന.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രക്കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഋതുരാജ് സാഹ്നിയുടെ മാതാവ് ആശാ സാഹ്നി (63)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കോടീശ്വരനായ മകന്‍ അമേരിക്കയില്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്യുകയാണ്. തിരക്കിനിടയില്‍ അമ്മയെ വിളിക്കാനോ അന്വേഷിക്കാനോ മകന്‍ തയ്യാറായിരുന്നില്ല.

xparking-issue-1

സ്ത്രീ മരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അസ്ഥികൂടം കണ്ടെത്തിയത്. ഞായറാഴ്ച്ച അമ്മ താമസിക്കുന്ന ഫ് ളാറ്റിലെത്തി ബെല്ലടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഇതോടെ ബലമായി തുറക്കുകയായിരുന്നു. കിടപ്പുമുറിയിലെ കിടക്കയിലായിരുന്നു അമ്മയുടെ മൃതദേഹം കിടന്നത്. ഒരുവര്‍ഷത്തിലധികമായി മകന്‍ അമ്മയെ ഫോണ്‍ ചെയ്ത് വിവരം അന്വേഷിച്ചിട്ട്. സ്ത്രീ താമസിച്ചിരുന്ന പത്താം നിലയിലുള്ള രണ്ട് ഫ്‌ളാറ്റുകളും ഇവരുടേതായതു കൊണ്ട് മൃതശരീരം അഴുകിയതിന്റെ ഗന്ധം ആരും അറിഞ്ഞിരുന്നില്ല. മറ്റു നിലകളിലെ താമസക്കാരുമായി ഇവര്‍ക്കധികം ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

English summary
Skeleton found in Mumbai flat: 63-year-old killed herself, claim police
Please Wait while comments are loading...