ഇന്ത്യയിലെ 1.5 മില്യണ്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്ത്; പണം വാങ്ങി വില്‍പന

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ വിവിധ ബോര്‍ഡുകളുടെ പരീക്ഷയെഴുതിയ 1.5 മില്യണ്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്ത്. ചില വെബ്‌സൈറ്റുകള്‍ വഴിയാണ് ഇവ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 1,000 മുതല്‍ 60,000 രൂപവരെ നല്‍കിയാല്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വാങ്ങാന്‍ കഴിയും. ഫോണ്‍ നമ്പരുകളും ഇമെയില്‍ വിലാസങ്ങളും ഉള്‍പ്പെടെയുള്ളവയാണ് വില്‍ക്കുന്നത്.

ഒട്ടേറെ പെണ്‍കുട്ടികളുടെ വിവരങ്ങളും ചോര്‍ന്നതിനാല്‍ ഇവ ചോര്‍ന്നതെങ്ങിനെയാണെന്നതില്‍ അധികൃതര്‍ ആശങ്കയിലാണ്. കാറ്റ്, മാറ്റ്, എംബിഎ, സെറ്റ് തുടങ്ങി 2009ന് ശേഷം മത്സര പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വിലയ്ക്കുവാങ്ങാവുന്ന അവസ്ഥയിലാണ്. ലക്‌നൗവിലെ ചില യൂണിവേഴ്സ്റ്റികളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

exam

വിവരങ്ങള്‍ പലതും അപൂര്‍ണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, പരീക്ഷാ ചുമതലയുള്ളവര്‍ എന്നിവിടങ്ങളില്‍ നിന്നാകാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ഇതുവരെ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് അധികൃതരുടെ നിലപാട്.

English summary
1.5 million students’ data leaked online, put up for sale for up to Rs 60k
Please Wait while comments are loading...