
അധ്യാപികയുടെ വീഡിയോ പകര്‍ത്തല്‍, അശ്ലീല കമന്റുകള്‍, യുപിയില്‍ ഞെട്ടിച്ച് വിദ്യാര്‍ത്ഥികള്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ അശ്ലീല നീക്കങ്ങള്‍. പോലീസിനെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് സംഭവം. അധ്യാപികയുടെ വീഡിയോ ഒരു ക്ലാസ് റൂമില്‍ ഇരുന്ന് പകര്‍ത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇവര്‍ ഈ വീഡിയോയില്‍ മുഖം പൊത്തുന്നതും കാണാം. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുന്നത്.
അശ്ലീലമായ കമന്റുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ അധ്യാപികയ്‌ക്കെതിരെ നടത്തുന്നത്. ക്ലാസില്‍ ഇരിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതുമാണ് കാണുന്നത്. 28 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. അത്യന്തം ഞെട്ടിക്കുന്ന കാഴ്ച്ചയാണ് ഈ വീഡിയോയിലുള്ളത്.
വീഡിയോയില്‍ അധ്യാപിക ക്ലാസ് എടുക്കുമ്പോള്‍ തടസ്സപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാന്‍ സാധിക്കുക. അധ്യാപികയുടെ വീഡിയോ ഇവര്‍ പകര്‍ത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ അധ്യാപികയോട് ഐ ലവ് യൂ എന്ന് പറയുന്നുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പീഡനക്കുറ്റം അടക്കം ഇവര്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
അതാഷ്, കൈഫ്, അമാന്‍, എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരാണ് വീഡിയോ പകര്‍ത്തിയത്. ഇവര്‍ ഐ ലവ് യൂ എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ എടുത്ത ശേഷം അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഐടി ആക്ട്, പീഡനശ്രമം, എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോശം കമന്റുകളുടെ കാര്യവും എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൊലപ്പെടുത്തുമെന്ന ഭീഷണിക്കുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍
അതേസമയം പ്രതികളിലൊരാളുടെ സഹോദരിയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരും അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് സൂചന. ഇവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.