സുഖോയ് വിമാന ദുരന്തം!! പ്രതീക്ഷകൾ അവസാനിച്ചു!!! അച്ചുു ഇനി വരില്ല!! മൃതദേഹം കണ്ടെത്തി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ വ്യോമസേന വിമാനം സുഖോയിയിലുണ്ടായിരുന്ന പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അരുണാചല്‍ അതിര്‍ത്തിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഈ മാസം 23നാണ് പരിശീലന പറക്കലിനിടെ വിമാനം കാണാതായത്. തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അസം- അരുണാചല്‍ അതിര്‍ത്തിയില്‍ വച്ച് കാണാതാവുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ത്യ - ചൈന അതിർത്തിയിലെ വനത്തിനുള്ളിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം രക്തം പുരണ്ട ഷൂസും

പഴ്‌സും പാതി കത്തിക്കരിഞ്ഞ പാന്‍ കാര്‍ഡും കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് മലയാളി പൈലറ്റ് അച്ചു ദേവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

മൃതദേഹങ്ങൾ അരുണാചൽ അതിർത്തിയിൽ

മൃതദേഹങ്ങൾ അരുണാചൽ അതിർത്തിയിൽ

അരുണാചൽ അതിർത്തിയിൽ നിന്നാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൈലറ്റുമാർ രക്ഷപ്പെടാനുള്ള സാധ്യത ഉന്നത ഉദ്യോഗസ്ഥർ നേരത്തെ തന്നെ തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹങ്ങൾ ലഭിച്ചത്.

പഴ്സും പാൻ കാർഡും

പഴ്സും പാൻ കാർഡും

തിരച്ചിലിനിടെ നേരത്തെ പാതികത്തിക്കരിഞ്ഞ പാൻ കാർഡും പഴ്സിന്റെ അവശിഷ്ടങ്ങളും രക്തം പുരണ്ട ഷൂസും കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്താത്ത സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് അച്ചു ദേവിന്റെ കുടുംബം ആവശ്യപ്പെടുകയായിരുന്നു.

തകർന്നത് പരിശീലന പറക്കലിനിടെ

തകർന്നത് പരിശീലന പറക്കലിനിടെ

മെയ് 23നാണ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് 30 വിമാനം തകർന്നു വീണത്. അസമിലെ തേസ്പൂരിൽ നിന്ന് രണ്ട് വ്യോമസേനയുടെ ഉദ്യോഗസ്ഥരുമായി പറന്ന വിമാനം ഇന്ത്യ- ചൈന അതിർത്തിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടന്ന് നാല് ദിവസത്തിന് ശേഷം നടത്തിയ തിരച്ചിലിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെ‍ടെയുള്ളവ കണ്ടെടുത്തിരുന്നു.

കാരണം സാങ്കേതിക തകരാർ

കാരണം സാങ്കേതിക തകരാർ

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 172 കിലോമീറ്റർ അകലെയാണ് തേസ്പൂർ വ്യോമസേനാ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ 240 സുഖോയ് 30 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണം ഇതിനകം തകർന്നുവീണിട്ടുണ്ട്.

രക്ഷപ്പെടാനുള്ള സാധ്യത

രക്ഷപ്പെടാനുള്ള സാധ്യത

അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റുമാർ ഇജക്ഷൻ നടത്തി രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടെങ്കിലും ഇവിടെ ആ സാധ്യതയും വ്യോമ സേന തള്ളിയിരുന്നു. എന്നാൽ പൈലറ്റുമാർ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? കാസര്‍കോട് യുവാവിന് നഷ്ടമായത് ആയിരങ്ങള്‍, വീണ്ടും ഭീഷണി....കൂടുതൽ വായിക്കാൻ

സ്കൂളുകൾ തുറക്കുന്നു;നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ നോക്കണേ!മുരളി തുമ്മാരുക്കുടി എഴുതുന്നു...കൂടുതൽ വായിക്കാൻ

മോഹന്‍ലാലിന്റെ ദൃശ്യത്തിന് രണ്ടാം ഭാഗം, ജീത്തു ജോസഫിന് പറയാനുള്ളത്...കൂടുതൽ വായിക്കാൻ

English summary
sukhoi plane crash pilots dead body found.
Please Wait while comments are loading...