കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വസിക്കാം; ഇന്ത്യയില്‍ നിലവില്‍ കുരങ്ങുപനിയില്ല; യുപിയിലെ അഞ്ച് വയസുകാരിയുടെ ഫലം നെഗറ്റീവ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം. ഐ സി എം ആറിന്റെ ദല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സാംപിള്‍ നെഗറ്റീവാണ് എന്ന് കണ്ടെത്തിയത്. നേരത്തെ അഞ്ച് വയസുകാരിയ്ക്ക് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.

ഈ പരിശോധനാ ഫലം നെഗറ്റീവായതോടെ രാജ്യത്ത് കുരങ്ങുപനി വൈറസ് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല എന്ന് ഉറപ്പായി. പനി ബാധിച്ച അഞ്ച് വയസുകാരിയ്ക്ക് ദേഹത്ത് കുമിളകളും ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടിക്ക് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നും മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് വിശദ പരിശോധനയ്ക്ക് അയച്ചത് എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sw

കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് വിശദ പരിശോധനയ്ക്ക് അയച്ചത്. വിദേശരാജ്യങ്ങളില്‍ പലയിടത്തും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ മറ്റ് രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 21 ദിവസം ക്വാറന്റീനിലാക്കി നിരീക്ഷിക്കുക, രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പരിചരിക്കുന്നവര്‍ പി പി ഇ കിറ്റ് ധരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. സ്രവ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കണം എന്നും നിര്‍ദേശമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും രോഗം സ്ഥിരീകരിച്ചു.

'ശ്രീജിത്തായിരുന്നെങ്കില്‍ ഈയൊരു ഗുണമുണ്ടായിരുന്നു, പുതിയ തെളിവിന് സമയം കളയരുത്';ഒന്നരമാസം ധാരാളം: കെഎം ആന്റണി'ശ്രീജിത്തായിരുന്നെങ്കില്‍ ഈയൊരു ഗുണമുണ്ടായിരുന്നു, പുതിയ തെളിവിന് സമയം കളയരുത്';ഒന്നരമാസം ധാരാളം: കെഎം ആന്റണി

Recommended Video

cmsvideo
കുരങ്ങ്പനി ഭീതിയിൽ ലോകം, ചികിത്സയില്ലാത്ത രോഗമോ | OneIndia Malayalam

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന പകര്‍ച്ച വ്യാധിയാണ് കുരങ്ങുപനി അഥവാ മങ്കിപോക്‌സ് എന്ന് അറിയപ്പെടുന്നത്. ദേഹത്ത് കുമിളകള്‍ പോലെ പൊങ്ങി ഇതിലെല്ലാം ചൊറിച്ചില്‍ അസ്വസ്ഥതയും അനുഭവപ്പെടുന്നതാണ് പ്ര ധാന ലക്ഷണം. വസൂരിയുടേതിനോട് സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ ലക്ഷണം. സാധാരണഗതിയില്‍ ഒട്ടും മാരകമല്ലാത്തതും രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയം കൊണ്ട് മരുന്ന് മൂലം തന്നെ ഭേദമാവുന്ന ഒരു സാംക്രമിക രോഗമാണ് കുരങ്ങുപനി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയ രോഗബാധ എത്രത്തോളം ഗുരുതരമാണ് എന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നുണ്ട്.

English summary
suspected case of monkeypox from Ghaziabad has tested negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X