ശശികലയ്ക്ക് സെല്‍ ഭരണം..പനീര്‍ശെല്‍വത്തിന് ശനിദശ..! പളനിസ്വാമിക്ക് രാജയോഗം...ഇന്ന് പട്ടാഭിഷേകം ??

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ന് തീരുമാനമാകും. എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവും ശശികല നടരാജന്റെ വിശ്വസ്തനുമായ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എസ്എഫ്‌ഐ ശരിക്കും വാഴപ്പിണ്ടിയാണോ..പോയന്റ് ബ്ലാങ്കില്‍ ജെയ്ക്കിനെ വലിച്ചൊട്ടിച്ചു..!!

വീട്ടിലെ ഭക്ഷണം..യൂറോപ്യന്‍ ക്ലോസറ്റ്..മിനറല്‍ വാട്ടര്‍..ജയിലില്‍ ഇതൊക്കെ വേണം ചിന്നമ്മയ്ക്ക്..!!

തനിക്ക് 124 എഐഎഡിഎംകെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പളനിസ്വാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും.

പളനിസ്വാമിയെ മുന്നിൽ നിർത്തി

തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടിയിറങ്ങിയ ശശികല നടരാജന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധി വന്നത്. ഇതോടെ തന്റെ വിശ്വസ്തനെ മുന്‍നിര്‍ത്തിയാണ് ശശികല കളിച്ചത്.

പനീർശെൽവം പുറത്ത്

പനീര്‍ശെല്‍വത്തെയും പിന്തുണച്ച 20 നേതാക്കളെയും ശശികല പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി. വിശ്വസ്ത സേവകനായ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി അവരോധിച്ചു.

ഭൂരിപക്ഷം തെളിയിക്കണം

124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പളനിസ്വാമി ഗവര്‍ണറെ ധരിപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സഭയില്‍ ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പളനിസ്വാമിയോട് ആവശ്യപ്പെടാനാണ് സാധ്യത. ഇന്നലെ പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പനീർശെൽവത്തിന് തിരിച്ചടി

പനീര്‍ശെല്‍വത്തിന് എട്ട് എംഎല്‍എമാരുടെ മാത്രം പിന്തുണയേ ഉള്ളൂ. അതുകൊണ്ടുതന്നെ 124 എംഎല്‍എമാരുണ്ടെന്ന പളനിസ്വാമിയുടെ വാദം ഗവര്‍ണര്‍ക്ക് അംഗീകരിക്കാതിരിക്കാനാവില്ല. ഇതോടെ പനീര്‍ശെല്‍വത്തിന്റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കാണ് തിരിച്ചടിയാവുന്നത്.

ഒപ്പുകളിൽ സംശയം

നേരത്തെ ശശികല സമര്‍പ്പിച്ച കത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. മാത്രമല്ല റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ പലരും സ്വതന്ത്രമായല്ല തീരുമാനം എടുത്തിരിക്കുന്നത് എന്നും ആരോപണമുണ്ട്. കോടതി വിധി വന്നതിന് പിന്നാലെ വെള്ളക്കടലാസില്‍ എംഎല്‍എമാരെക്കൊണ്ട ഒപ്പിടീച്ചതായും പരാതിയുണ്ട്.

എല്ലാ വശങ്ങളും പരിശോധിക്കും

ഇത്തരത്തിലുള്ള എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ ഗവര്‍ണര്‍ തീരുമാനമെടുക്കൂ എന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കമുള്ള നിയമ വിദഗ്ദരില്‍ നിന്നും ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു.

കൂടുമാറ്റം പ്രതീക്ഷിക്കുന്നു

ഇപ്പോഴും കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ഒ പനീര്‍ശെല്‍വത്തെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ശശികല ജയിലില്‍ പോയതോടെ കൂടുതല്‍ എംഎല്‍എമാര്‍ ഒപിഎസ് പക്ഷത്തേക്ക് കൂടുമാറുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ഇനിയും അറിയാനിരിക്കുന്നതേ ഉള്ളൂ

എംഎല്‍എമാരില്‍ നിന്നും ഗവര്‍ണര്‍ വ്യക്തിപരമായി അഭിപ്രായം തേടാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാര്‍ പുറത്ത് വന്നാല്‍ മാത്രമേ ഇനിയും ആരൊക്കെ പനീര്‍ശെല്‍വം ക്യാമ്പിലേക്ക് വരുമെന്ന് അറിയാനാവൂ.

ഭൂരിപക്ഷത്തിൽ സംശയം

മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതിന് പുറത്ത് കടന്ന് എംഎല്‍എമാര്‍ കേസ് നല്‍കിയിട്ടുണ്ട് എന്നത് ഗവര്‍ണര്‍ പരിഗണിക്കുമോയെന്നത് വ്യക്തമല്ല. മാത്രമല്ല പളനിസ്വാമിക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷം സംശയത്തിന്റെ നിഴലിലുമാണ്.

English summary
Governor Vidyasagar Rao is likely to swear in Edappadi K Palaniswami as CM of TN.
Please Wait while comments are loading...