അവര്‍ കൊല്ലപ്പെട്ടു!!കശ്മീരില്‍ സൈന്യം വധിച്ചത് അമര്‍നാഥ് ആക്രമണം നടത്തിയ ഭീകരരെ!!

Subscribe to Oneindia Malayalam

ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അമര്‍നാഥ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 3 തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് കേണല്‍ ആദിത്യ സഹായ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അമര്‍നാഥ് ഭീകരാക്രമണം നടത്തിയവരില്‍ പെട്ട ലഷ്‌കര്‍-ഇ-ത്വയ്ബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന പാക് സ്വദേശി അബു സ്മായിലിനു വേണ്ടി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

alqaeda

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 7 പേര്‍ സംഭവം നടന്ന അന്നു തന്നെ മകൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതിനു ശേഷവും അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുകയാണ്.

English summary
Three LeT terrorists killed in Anantnag encounter were 'involved in Amarnath terror attack'
Please Wait while comments are loading...