കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അസാധുവാക്കലില്‍ പണികിട്ടയത് തിരുപ്പതി സ്വാമിക്ക് !! ഭക്തര്‍ നല്‍കിയത് നാല് കോടി അസാധുനോട്ട്!

ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരിക്കുകയാണ് ക്ഷേത്ര അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേര്‍ച്ചയുമായി ഭക്തര്‍ ഇവിടെ എത്താറുണ്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുപ്പതി: പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പണിയായിരിക്കുന്നത് തിരുപ്പതി വെങ്കിടേശ്വര സ്വാമിക്കാണ്. അസാധു നോട്ട് ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാനുള്ള സമയ പരിധി അവസാനിച്ചതോടെ കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തിലേക്കെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് കോടി രൂപയുടെ അസാധു നോട്ടാണ് ക്ഷേത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരിക്കുകയാണ് ക്ഷേത്ര അധികൃതര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേര്‍ച്ചയുമായി ഭക്തര്‍ ഇവിടെ എത്താറുണ്ട്.

thirumala

നേര്‍ച്ചയിടുന്നതിനായി വീടുകളില്‍ സൂക്ഷിക്കുന്ന പണമാണ് ക്ഷേത്രത്തിലേക്ക് കൂടുതലായി വരുന്നത്. ഇതാണ് അസാധു നോട്ടുകള്‍ കൂടുതലായി എത്തുന്നതിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും മറിപടിക്ക് കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. വന്‍തുകയാണ് ക്ഷേത്രത്തില്‍ കാണിക്കയായി എത്തുന്നത്. 1000 കോടി രൂപയാണ് വര്‍ഷം ക്ഷേത്രത്തിന്റെ വരുമാനം. പണത്തിനു പുറമെ സ്വര്‍ണവും വെള്ളിയും ഭക്തര്‍ ഇവിടെ കാണിക്കയായി നല്‍കാറുണ്ട്.

English summary
The famous shrine of Lord Venkateswara in Tirumala is caught in a piquant situation as it has received over Rs 4 crore in demonetised notes from devotees in its 'hundi' in the last two months, past the deadline for their exchange.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X