സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസം: പത്മാവതിയെ വിലക്കില്ലെന്ന് സുപ്രീം കോടതി, സംഘപരിവാറിന് തിരിച്ചടി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞിട്ടുള്ളത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

​ജസറ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പായി സെന്‍സര്‍ ബോര്‍ഡ് എല്ലാ മാനദണ്ഡങ്ങളും പിന്തുടര്‍ന്നിട്ടുണ്ടെന്നും ഹര്‍ജി പരിഗണിക്കവേ ബെഞ്ച് ചൂണ്ടിക്കാണിച്ചു. സിദ്ധരാജസിംഗ് ചൂഡാംശയും മറ്റ് 11 പേരും സമര്‍പ്പിച്ച ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് കാണിക്കുന്ന ഹര്‍ജിക്കാര്‍ ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കുന്നതുവരെ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

 സംവിധായകനെതിരെ

സംവിധായകനെതിരെ

ബെന്‍സാലിയെപ്പോലുള്ളവര്‍ക്ക് മറ്റ് ഭാഷകളൊന്നും മനസ്സിലാവില്ലെന്നും ഷൂസിന്‍റെ ഭാഷ അറിയാവുന്നതുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും നേതാവ് പറയുന്നു.രാജ്യത്ത് ആരും റാണി പത്മാവതിയോട് അനാദരവ് കാണിക്കുന്നില്ല, എന്നാല്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നതുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്നും നേതാവ് പോസ്റ്റില്‍ പറയുന്നു. ചിത്രം ചരിത്രം വളച്ചൊടിക്കുന്നുവെന്നും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 വിവാദങ്ങള്‍ ഒടുങ്ങിയോ

വിവാദങ്ങള്‍ ഒടുങ്ങിയോ


വിവാദം തുടക്കത്തിലേ രണ്‍വീര്‍ സിംഗും ദീപിക പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്മാവതിയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ അസംഖ്യം വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉടലെടുത്തത്. ചിത്രത്തിലെ ചില റൊമാന്‍സ് സീനുകളെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങളോ ടെ സംവിധായകന്‍ ബെന്‍സാലിയെ ആക്രമിക്കുന്നതിനും ഷൂട്ടിംഗ് സെറ്റുകള്‍ തല്ലിത്തകര്‍ക്കുന്നതിലും വരെ എത്തിച്ചിരുന്നു. രാജ് പുത് കര്‍ണി സേനയാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയതും സെറ്റ് തല്ലിത്തകര്‍ത്തതും. ജയ്പൂരിലെ ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം.

 മതവികാരം വ്രണപ്പെടുത്തുന്നു

മതവികാരം വ്രണപ്പെടുത്തുന്നു


ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

കുടുംബത്തിനുമെതിരെ

കുടുംബത്തിനുമെതിരെ


സഞ്ജയ് ലീലാ ബെന്‍സാലിയെ അപമാനിച്ച ബിജെപി നേതാവ് ചിന്താമണി മാളവ്യ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ സ്ത്രീകളെക്കൂടി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് നടത്തിയിട്ടുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ബെന്‍സാലിയുടെ മാനസിക വൈകല്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്നും നേതാവ് പറയുന്നു.

അതിര്‍ത്തികള്‍ ലംഘിക്കുന്നു

അതിര്‍ത്തികള്‍ ലംഘിക്കുന്നു

സിനിമാ വ്യവസായം അതിര്‍ത്തികള്‍ ലംഘിക്കും എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇത് പ്രതീക്ഷിക്കരുതെന്നും അവര്‍ പരിധികള്‍ക്കുള്ളിലാണെന്നുമായിരുന്നു ഫേസ്ബുക്കിന് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള നേതാവിന്‍റെ പ്രതികരണം. മാലിക് മുഹമ്മദി ജയ്സിയുടെ പത്മാവതിയെക്കുറിച്ചാണ് സിനിമയെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ കൂടുതല്‍ സാങ്കല്‍പ്പികമായി സിനിമ നിര്‍മിച്ച ബെന്‍സാലി ജൗഹറിന്‍റെ പാരമ്പര്യത്തെയും രാജ്യത്തിന്‍റെ സുവര്‍ണ്ണ ചരിത്രത്തെയും വളച്ചൊടിക്കുകയാണെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു.

English summary
The Supreme Court on Friday refused to entertain a plea seeking a stay on the release of the upcoming Bollywood movie 'Padmavati', saying the Central Board of Film Certification (CBFC) considers all aspects before granting certificate to any film.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്