ബാധ ഒഴിപ്പിക്കൽ ബിജെപിക്ക് ബാധയായി !! രണ്ടു ഗുജറാത്ത് മന്ത്രിമാര്‍ക്ക് നേരെ ആരോപണം!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ബാധ ഒഴിപ്പിക്കൽ ചടങ്ങിൽ ഗുജറാത്തിലെ രണ്ടു മന്ത്രിമാർ പങ്കെടുത്തതായി റിപ്പോർട്ട്.ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മാറാം എന്നിവരാണ് വിവാദത്തിൽ കുടുങ്ങിയത്. മന്ത്രിമാർ വേദിയിലിരുന്നു ചടങ്ങു കാണുന്നതിന്റെ വ്യക്തമായ വീഡിയോ ദ്യശ്യങ്ങളുണ്ടെന്നു പിടിഐ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ ച‍ടങ്ങി സംബന്ധിച്ച നൂറോളം മന്ത്രവാദികൾ മന്ത്രിമാർക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോയിൽ കാണാം സാധിക്കുന്നുണ്ട്.വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗംഗയെ തൊട്ടാൽ പൊള്ളും!!! കേന്ദ്രത്തിന്റെ നിയമം വരുന്നു!!! എഴ് വർഷം തടവും 100 കോടി രൂപ പിഴയും!!

വീഡിയോ പുറത്തു വന്നതിന്റെ പിന്നാലെ പ്രമുഖ യുക്തിവാദി നേതാവ് ജയാന്ത് പാണ്ഡ്യ അന്തവിശ്വാസങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. എന്നാൽ താൻ പോയത് ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നു മന്ത്രി ഭൂപേന്ദ്ര പറഞ്ഞു.

black magic

ഗുജറാത്തിലെ ബൊട്ടാദ് ജില്ലയിലാണ് സംഭവം നടന്നത്. ഗദ്ധാഡ നഗരത്തിലെ ഒരു ഷേത്രത്തിൽ ബിജെപി പ്രദേശിക യൂണിറ്റാണ് ബാധ ഒഴിപ്പിക്കൽ ചടങ്ങു സംഘടിപ്പിച്ചത്.

English summary
Two Gujarat cabinet ministers waded into a controversy after they were seen in a video attending an event to felicitate exorcists in Gujarat's Botad district.The event was held on Saturday and the issue came the fore on Sunday after a video of the event went viral on social media.
Please Wait while comments are loading...