കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ ഒഴുക്കിയില്ല; കോണ്‍ഗ്രസിനെതിരെ ഒരു ടെയ്‌ലര്‍ ജയിച്ചത് 12 രൂപ കൊണ്ട്

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: കോടികള്‍ ഒഴുക്കി തെരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. എത്രയധികം പണം ഒഴുക്കുന്നുവോ അത്രയും വിജയസാധ്യതയും വര്‍ധിക്കും. എന്നാല്‍, 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഒരു ടെയ്‌ലര്‍ തോല്‍പ്പിച്ചത് കേവലം 12 രൂപമാത്രം ചെലവഴിച്ചാണ്. രമേഷ് ചന്ദ്ര കുരീല്‍ ആണ് അന്ന് ഹീറോ ആയി മാറിയത്.

ഉത്തര്‍ പ്രദേശിലെ ബന്ദ ജില്ലക്കാരനായ രമേഷ് സാധാരണക്കാര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മുട്ടുകുത്തിച്ചത്. സാധാരണക്കാരില്‍ സാധാരണക്കാരനായതാണ് അദ്ദേഹത്തിന്റെ വിജയമെന്നാണ് രമേഷിന്റെ ഇളയമകന്‍ സത്യ ഗ്യാന്‍ പറയുന്നത്. അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിനെതിരായ ജനവികാരവും ഇദ്ദേഹത്തിന് തുണയായി.

electronic-voting-machine

51 ശതമാനം വോട്ടുകള്‍ രമേഷ് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിരോമണിക്ക് 36 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള 12 രൂപ ജയ് വീര്‍ സിങ് എന്നയാളാണ് നല്‍കിയത്. അന്ന് സൈക്കിളിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. വിജയത്തിനുശേഷം ചെലവായ കണക്കുകള്‍ ജയ് വീര്‍ സിങ്ങിന് നല്‍കിയെന്ന് സുരേഷിന്റെ ഭാര്യ പറയുന്നു.

1980വരെ അദ്ദേഹം എംഎല്‍എ ആയി തുടര്‍ന്നു. പിന്നീട് സ്വന്തം ജോലിയായ ടെയ്‌ലറിങ്ങിലേക്ക് മടങ്ങി. 2013ലാണ് സുരേഷ് അന്തരിക്കുന്നത്. 1991ല്‍ ബിജെപി നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ച് മാണ്ടിയിലെ ചെയര്‍മാനാക്കി. ഒരുവര്‍ഷത്തിനുശേഷം അതുംവേണ്ടെന്നു വെക്കുകയായിരുന്നു.

English summary
UP: When a tailor won elections against Congress on just Rs 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X