കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഞ്ഞുവീഴ്ച തുടരുന്നു,80 ട്രെയിനുകള്‍ റദ്ദാക്കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കനത്ത മഞ്ഞുവീഴ്ച കാരണം ഉത്തരരേന്ത്യയിലെ ജനജീവിതം ദുസ്സഹമായി. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 145ഓളം ആളുകള്‍ ഇതിനോടകം മരണപ്പെട്ടു. 80 ട്രെയിനുകളാണ് റദ്ദാക്കിയത്. 32 ട്രെയിന്‍ സര്‍വീസുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. റോഡ്,റെയില്‍,വ്യോമ ഗതാഗതങ്ങള്‍ എല്ലാം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്.

മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദിശ തെറ്റിയാണ് മിക്ക വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത്. ചൊവ്വാഴ്ച അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിശൈത്യം മൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശൈത്യം കൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

cold-wave

ജമ്മു കശ്മീരിലും തണുപ്പിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. മൈനസ് 15.4 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച്ച മൂലം ലുഥിയാന, പട്യാല, അമൃത്സര്‍, കര്‍നാല്‍, അമ്പാല എന്നിവിടങ്ങളില്‍ രാവിലെ കാഴ്ച്ചപരിധി 50 മീറ്ററായി കുറഞ്ഞെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഹരിയാനയിലെ നരനൗളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.63 കോടി രൂപയാണ് അനുവദിച്ചത്.

English summary
Fog and cold wave continued unabated in north India. fog effects rail, air traffic, 32 trains rescheduled and 80 cancelled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X