കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന് വാരാണസിയിലെ സന്യാസിമാര്‍; വ്യത്യസ്ത പ്രതിഷേധം

വാരാണസിയിലെ സന്യാസിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

വാരാണസി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍തന്നെ പിന്തുണച്ച് രംഗത്ത് വരവെ റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ഒരുസംഘം സന്യാസിമാര്‍തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. വാരാണസിയിലെ സന്യാസിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ബാനറുകളില്‍ ഇവര്‍ റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. റാം റഹീം സന്യാസിയല്ല. അയാള്‍ കോടീശ്വരനാണ്. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ എങ്ങിനെ സന്യാസിയാകുമെന്ന് പ്രതിഷേധക്കാരിലൊരാള്‍ ചോദിച്ചു. യഥാര്‍ഥ സന്യാസിമാര്‍ എല്ലാം ത്യജിച്ച് ലളിത ജീവിതം നയിക്കുന്നവരാണ്.

story-msg-111-647-040616040809-29-1503977520.jpg -Properties

റാം റഹീമിന് കടുത്ത ശിക്ഷ തന്നെ നല്‍കണം. ഇയാളെ തൂക്കിലേറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ റാം റഹീമിന് കോടതി 10 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നല്‍കിയത്. ഇയാളെ കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 32 ആളുകളും മരിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും വരുത്തിവെച്ചു. പണവും അനുയായികളും പ്രത്യേക സുരക്ഷാ സേനയുമൊക്കെയായി സ്വന്തമായൊരു സാമ്രാജ്യം ഭരിച്ചുവരികയായിരുന്നു റാം റഹീം. അതേസമയം, കൈയ്യില്‍ വെള്ളത്തിനായുള്ള ഒരു പാത്രവും ഒരു വസ്ത്രവും മാത്രമായി ജീവിക്കുന്നവരാണ് വാരാണസിയിലെ സന്യാസിമാര്‍.

English summary
Varanasi sadhus stage protest, demand death sentence for Ram Rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X