കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് തീവ്രവാദി അല്ലെങ്കില്‍ ഈസയും അല്ല; ചൈനയ്ക്ക് മോദി സര്‍ക്കാരിന്റെ ചെക്ക്...!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഭീകരനെന്ന് വിളിക്കുന്ന ആള്‍ ചൈനയ്ക്ക് ഭീകരനല്ലെങ്കില്‍ പിന്നെ തിരിച്ചും അങ്ങനെ തന്നെ. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിലക്കാനുള്ള ശ്രമത്തിന് തുരങ്കം വെച്ച ചൈനയ്ക്ക് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി കൊടുത്തിരിക്കുന്നത്. വിമത നേതാവ് ദുല്‍കന്‍ ഈസയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയാണ് മോദി സര്‍ക്കാര്‍ ചൈനയോട് നയം വ്യക്തമാക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ലോക ഉയിഗൂര്‍ കോണ്‍ഗ്രസ് നേതാവായ ദുല്‍കന്‍ ഈസ ഇന്ത്യയിലെത്തുന്നത്. ഏപ്രില്‍ 28 മുതലാണ് കോണ്‍ഫറന്‍സ്. ദുല്‍കന്‍ ഈസയെ ഭീകരവാദിയെന്നാണ് ചൈന വിശേപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാഗ് പ്രവിശ്യയില്‍ സ്വയംഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഉയിഗൂര്‍ മുസ്ലിംകളുടെ നേതാവാണ് ഈസ.

dolkunisa

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈന എതിര്‍ത്തിരുന്നു. ഇന്ത്യ തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടും നിലപാട് മാറ്റിയില്ല എന്ന് മാത്രമല്ല, അയല്‍ക്കാരോട് നന്നായി പെരുമാറുന്നതിനെക്കുറിച്ച് ചൈന ക്ലാസും നല്‍കി. ദുല്‍കന്‍ ഈസയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് ചൈന.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് ദുല്‍കന്‍ ഈസയെന്നാണ് ചൈന പറയുന്നത്. അതേസമയം ഇന്ത്യയില്‍ വെച്ച് ദുല്‍കന്‍ ഈസ അറസ്റ്റിലാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. ഇത് സംബന്ധിച്ച് ഇന്ത്യ ഈസയ്ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഈ ഉറപ്പ് കിട്ടിയാലേ ഈസ ഇന്ത്യയിലെത്തൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിബറ്റുകളുടെ ആത്മീയാചാര്യനായ ദലൈലാമയ്ക്ക് ധരംശാലയില്‍ അഭയം നല്‍കിയ രാജ്യമാണ് ഇന്ത്യ.

English summary
It could be termed as a tit for tat action. You block a ban on our terrorist, we allow yours into our country. India has permitted a group of Uyghur separatist leaders to meet with the Dalai Lama at Dharmashala and this has irked China no end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X