ഒളിവുജീവിതം അവസാനിച്ചു... ഒടുവില്‍ ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍

Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: സുപ്രീം കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഒടുവില്‍ പിടിയിലായി. കോയമ്പത്തൂരില്‍ വച്ചാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്.

വിവാദനായകനായ കര്‍ണനെ കുറിച്ച് ഏറെ നാളായി വിവരം ഒന്നും ഉണ്ടായിരുന്നില്ല. വിരമിക്കുന്ന ദിവസം പോലും അദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല. പശ്ചിമ ബംഗാള്‍ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന കര്‍ണന്‍.

കോയമ്പത്തൂരില്‍ വച്ച് പശ്ചിമ ബംഗാള്‍ സിഐഡികളാണ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും.

justice-cs-karnan

സുപ്രീം കോടതിയ്‌ക്കെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദത്തിന്റെ തുടക്കം. പിന്നീട് ജസ്റ്റിസ് കര്‍ണനും സുപ്രീം കോടതിയും തമ്മിലുള്ള വലിയ തര്‍ക്കങ്ങളിലേക്കാണ് ഇത് നയിച്ചത്. ഒടുവില്‍ മെയ് 9 ന് സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് ജസ്റ്റിസ് കര്‍ണന് ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം ഒളിവിലായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിറ്റിങ് ഹൈക്കോടതി ജസ്റ്റിസിന് സുപ്രീം കോടതി തടവ് ശിക്ഷ വിധിക്കുന്നത്. വിധി മറികടക്കാന്‍ കര്‍ണന്‍ പലശ്രമങ്ങളും നടത്തിയിരുന്നെങ്കിലും സുപ്രീം കോടതി അതൊന്നും പരിഗണിച്ചില്ല. കര്‍ണന്റെ മാനസിക നില പരിശോധിക്കാനും നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ആളാണ് ജസ്റ്റിസ് കര്‍ണന്‍.

English summary
West Bengal CID arrest Justice Karnan in Coimbatore.
Please Wait while comments are loading...