ശ്രീദേവിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് പച്ചക്കള്ളം! ബോണി സത്യസന്ധന്‍, വേണുഗോപാല്‍ ആരാണ്?

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

മുംബൈ: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ശ്രീദേവിയുടെ സഹോദരി ശ്രീലതയുടെ മൗനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ മരണസമയത്ത് ഇവര്‍ കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരെ എവിടെയും കണ്ടിരുന്നില്ല ബോണി കപൂറിനെ ആശ്വസിക്കാന്‍ പോലും ഇവര്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയര്‍ന്നിരുന്നു.

ഇതിനിടെ ശ്രീദേവിയുടെ അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ശ്രീദേവിക്കും ബോണി കപൂറിനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന തരത്തില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശ്രീലതയുടെ ഭര്‍ത്താവ് സഞ്ജയ് രാമസ്വാമി മറുപടിയുമായി എത്തിയിരിക്കുകയാണ്.

ആരാണ് വേണുഗോപാല്‍?

ആരാണ് വേണുഗോപാല്‍?

ശ്രീലതയും താനും വിവാഹം ചെയ്തിട്ട് 28 വര്‍ഷമായെന്ന് സഞ്ജയ് പറയുന്നു. ഇതിനിടെ ഒരിക്കല്‍ പോലും വേണുഗോപാല്‍ റെഡ്ഡിയെ പറ്റി കേട്ടിട്ടില്ല. ശരിക്കും ആരാണ് ഈ വേണുഗോപാലെന്ന് അദ്ദേഹം ചോദിക്കുന്നു. ശ്രീദേവിയുടെ മരണം കുടുംബത്തില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തി കുടുംബത്തിന്റെ വേദന വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വേണുഗോപാല്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണ്. എല്ലാ കുടുംബാംഗങ്ങളും ഈ വിഷയത്തില്‍ ബോണി കപൂറിനെ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തിനാണ് ഈ സമയത്ത് ഏറ്റവുമധികം പിന്തുണ ആവശ്യം. അദ്ദേഹം ശ്രീദേവിയെ വളരെയധികം സ്‌നേഹിച്ചിരുന്നു. അതെല്ലാവര്‍ക്കും അറിയാമായിരുന്നു. സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ കഥകള്‍ മെനഞ്ഞുണ്ടാക്കുന്നതാണ്. അതൊന്നും വിശ്വസിക്കരുതെന്നും സഞ്ജയ് പറഞ്ഞു.

എന്തിനാണ് ഉപദ്രവിക്കുന്നത്

എന്തിനാണ് ഉപദ്രവിക്കുന്നത്

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യ ശ്രീലതയെ എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് സഞ്ജയ് ചോദിച്ചു. ശ്രീലതയുമായി നല്ല ബന്ധത്തിലായിരുന്നു ശ്രീദേവി. ചില മാധ്യമങ്ങള്‍ ശ്രീലതയുടെ മൗനത്തെ വളച്ചൊടിച്ചു. ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് വരെ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ എഴുതിയവര്‍ അവരുടെ പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാക്കുമോ. ശ്രീദേവിയുടെ മരണത്തില്‍ ഒരു പരസ്യ പ്രസ്താവന നടത്താന്‍ ശ്രീലതയുടെ കുടുംബം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദയവായി വെറുതെ വിടൂ. ശ്രീദേവിയെ ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. അവരെ ആരാധിക്കുകയും ചെയ്തിരുന്നു. വെറുതെ എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് ചോദിച്ചു.

സ്വത്ത് തര്‍ക്കം

സ്വത്ത് തര്‍ക്കം

ശ്രീദേവിയും ശ്രീലതയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നത്. ശ്രീലത മന:പ്പൂര്‍വം മൗനം പാലിക്കുകയാണെന്നാണ് സൂചന. ഇരുവരും 1990കളില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ തെറ്റിയിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ തെറ്റിയതോടെ കടുത്ത ശത്രുതയിലായിരുന്നു. നേരത്തെ ശ്രീദേവി അഭിനയിച്ച് തുടങ്ങിയ കാലത്ത് എല്ലാ സഹായവും നല്‍കിയിരുന്നത് ശ്രീലതയായിരുന്നു. 1972 മുതല്‍ 1990കളുടെ തുടക്കം വരെ ശ്രീദേവിയെ സിനിമാസെറ്റുകളില്‍ അനുഗമിച്ചിരുന്നത് ശ്രീലതയായിരുന്നു. ശ്രീദേവി തന്റെ കരിയറിന്റെ തുടക്കത്തില്‍ താന്‍ പാടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ ഷൂട്ട് ചെയ്യിച്ചിരുന്നത് ശ്രീലതയെ കൊണ്ടായിരുന്നു. പിന്നീട് ഈ ബന്ധം 1989ലാണ് തകര്‍ന്നു തുടങ്ങിയത്. ഇതിന് പിന്നില്‍ സഞ്ജയ് രാമസ്വാമി ആണെന്ന് ആരോപണമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം കോടതിയില്‍ വരെ എത്തിയിരുന്നു. പിന്നീട് 2013ലാണ് ഇവര്‍ തമ്മിലുള്ള ബന്ധം നല്ല രീതിയിലെത്തിയത്.

ചെന്നൈയില്‍ പ്രാര്‍ത്ഥന

ചെന്നൈയില്‍ പ്രാര്‍ത്ഥന

ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. അവരുടെ നാട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളും നടക്കുന്നുണ്ട്. നേരത്തെ ഇവരുടെ ചിതാഭസ്മം രാമേശ്വരത്തും ഹരിദ്വാറിലുമായി ഒഴുകിയിരുന്നു. ഹരിദ്വാറില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും നടന്നിരുന്നു. അതേസമയം ചെന്നൈയിലെ ചടങ്ങില്‍ തമിഴ് സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിട്ടുണ്ട്. പ്രഭുദേവ, അജിത്ത്, എആര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖരാണ് ചടങ്ങില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. അതേസമയം ശ്രീദേവിയുടെ അമ്മാവനെന്ന അവകാശപ്പെട്ടിരുന്ന വേണുഗോപാല്‍ ചടങ്ങില്‍ എത്തിയിരുന്നില്ല. ഇയാള്‍ ബോണി കപൂറുമായി നല്ല രസത്തിലല്ല എന്നാണ് കേള്‍ക്കുന്നത്. ബോണി കപൂറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നും ഇതിനായി ശ്രീദേവിയുടെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റെന്നുമാണ് വേണുഗോപാല്‍ അവകാശപ്പെട്ടിരുന്നത്. ശ്രീദേവി സിനിമയിലേക്ക് തിരിച്ചെത്തിയത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു: രാവിലെ മുതൽ പൊതു ദര്‍ശനം, മുംബൈയിലെ വസതിയിലേക്ക് ആയിരങ്ങള്‍

ബോണി കപൂര്‍ ഹരിദ്വാറിലേക്ക്; ശ്രീദേവിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഒപ്പം മകള്‍ ജാന്‍വിയുമുണ്ട്!

ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
who is venugopal reddy asks srilathas husband

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്