കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയവും സച്ചിന്‍ പൈലറ്റിന്‍റെ മരണമാസ് പ്രതികാരത്തിന്‍റേയും കഥ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
നാല് വര്‍ഷം നീണ്ട പ്രതികാരത്തിന്റെ കഥ | Feature Video | #SachinPilot | Oneindia Malayalam

100 സീറ്റുകളുടെ കേവല ഭൂരിപക്ഷവുമായി ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറുമ്പോള്‍ ഒരു 'പ്രതികാര'ത്തിന് കൂടി അന്ത്യമാവുകയാണ്. കോണ്‍ഗ്രസിന്‍റെ ഈ മിന്നുന്ന വിജയത്തിനൊപ്പം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ആ വാശികൂടിയാണ് വിജയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ എല്ലാവരും ശ്രദ്ധിച്ച കാര്യം പ്രചരണ പരിപാടിക്കിടെ തനിക്ക് ലഭിച്ച രാജസ്ഥാനിലെ ആ പരമ്പരാഗത തലപ്പാവായ 'ടര്‍ബന്‍' (സഫ) സച്ചിന്‍ പൈലറ്റ് അണിഞ്ഞിരുന്നില്ല. അതിന് പിന്നില്‍ നാല് വര്‍ഷം നീണ്ട ഒരു വാശിയുടെ കഥയുണ്ട്.

 കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

2013 ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞപ്പോഴാണ് സച്ചിന്‍റെ കൈകളിലേക്ക് രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തം നല്‍കിയത്. അന്ന് ബിജെപി ജയിച്ചത് 200 ല്‍ 163 സീറ്റും നേടി. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി അത് വിലയിരുത്തപ്പെട്ടു.

പൈലറ്റിന്‍റെ ഉത്തരവാദിത്തം

പൈലറ്റിന്‍റെ ഉത്തരവാദിത്തം

പിന്നീട് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കുകയായിരുന്നു പൈലറ്റിന്‍റെ ഉത്തരവാദിത്തം.യുപിഎ സര്‍ക്കാരില്‍ 36ാം വയസില്‍ കേന്ദ്രമന്ത്രിയായി ചുമതല വഹിച്ച സച്ചിന്‍ അങ്ങനെ തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം സംസ്ഥാനത്തിലേക്ക് ചുരുക്കി. അന്ന് ഒരു ശപഥവും എടുത്തു.

തലപ്പാവ് ധരിക്കില്ലെന്ന വാശി

തലപ്പാവ് ധരിക്കില്ലെന്ന വാശി

ഇനി എന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുന്നുവോ അന്ന് മാത്രമേ താന്‍ തലപ്പാവ് ധിക്കൂവെന്ന്. തലപ്പാവ് തന്‍റെ സംസ്കാരത്തിന്‍റെ ചിഹ്നമാണ്, വിജയത്തിന് ശേഷം മാത്രമേ അത് ധരിക്കൂ അതാണ് തന്‍റെ പ്രതിജ്ഞ, സച്ചിന്‍ പറഞ്ഞിരുന്നു.

തയ്യാറായില്ല

തയ്യാറായില്ല

സച്ചിന്‍റെ പൈലറ്റിന്‍റെ ആദ്യ നിയമസഭാ പോരാട്ടമായിരുന്നു ഇത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെച്ചു. അപ്പോഴും തന്‍റെ തലപ്പാവ് വീണ്ടും ധരിക്കാന്‍ സച്ചിന്‍ തയ്യാറായില്ല.

പ്രചരണത്തിനിടെ

പ്രചരണത്തിനിടെ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ പലരും തലയില്‍ സഫ വെച്ച് നല്‍കിയെങ്കിലും ആദരസൂചകമായി തലയില്‍ ഏറ്റ് വാങ്ങി മാറ്റി വെച്ചു. എന്നാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സച്ചിന്‍ വിശ്വസിച്ചു.

മിന്നുന്ന വിജയം

മിന്നുന്ന വിജയം

ഒടുവില്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ ഏറുമ്പോള്‍ ആ നാല് കൊല്ലത്തെ വാശി കൂടിയാണ് വിജയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല മത്സരിച്ച് ടോങ്ക് മണ്ഡലത്തില്‍ നിന്നും മികച്ച വിജയമാണ് സച്ചിന്‍ നേടിയത്.

മറ്റൊരു ചരിത്രം

മറ്റൊരു ചരിത്രം

46 വര്‍ഷമായി മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രം മത്സരിപ്പിക്കുന്ന കോണ്‍ഗ്രസ് സച്ചിനെ മണ്ഡലത്തില്‍ നിര്‍ത്താന്‍ തിരപുമാനിക്കുകയായിരുന്നു.
എന്നാല്‍ 54000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ യൂനസ് ഖാനെ പരാജയപ്പെടുത്തി ആ ചരിത്രവും സച്ചിന്‍ തിരുത്തി.

വിജയത്തിന്‍റെ അവകാശി

വിജയത്തിന്‍റെ അവകാശി

ഇതുകൊണ്ടൊക്കെ തന്നെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്‍റെ അമരക്കാരന്‍ ആകാന്‍ കഴിഞ്ഞില്ലേങ്കിലും കോണ്‍ഗ്രസ് വിജയത്തിന്‍റെ അവകാശം സച്ചിന് മാത്രമാകുന്നത്.

English summary
Why Sachin Pilot Refused to Wear the Traditional Turban While Campaigning in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X