കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് മോശം, വാഹനം കിട്ടാനില്ല: യുവതിക്ക് വഴിയരികില്‍ പ്രസവം, പിന്നീട് എന്തു സംഭവിച്ചു?

  • By Siniya
Google Oneindia Malayalam News

ഹുബ്ബള്ളി: യുവതി വഴിയരികില്‍ പ്രസവിക്കുന്നത് പലപ്പോഴും കേള്‍ക്കാറുള്ള വാര്‍ത്തയാണ്. എന്നാല്‍ ഇവിടെയും സംഭവം ഒന്നു തന്നെ, പക്ഷേ ഒരു വ്യത്യാസം മാത്രം. യുവതി ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഹുബ്ബള്ളിയിലെ റായ്ച്ചചര്‍ ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ കുഞ്ഞിന് ജന്മം നല്‍കിയത്.് പെട്ടെന്ന് യുവതിക്ക് അസഹനീയമായ വേദന അനുഭവപ്പെടാന്‍ കാരണം സാഹസികമായ യാത്ര തന്നെയാണ്.

റോഡ് മോശമായതിനാല്‍ മറ്റ് വാഹനങ്ങളൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാറ് പതിവെന്ന് ഭര്‍ത്താവ് ഹനുമേഷ് പറഞ്ഞു. കുഴികള്‍ നിറഞ്ഞ റോഡിലൂടെ ആശുപത്രിയില്‍ പോയി തിരിച്ചു വരുമ്പോള്‍ യുവതിക്ക് അസഹനീയമായ വേദന അനുഭവപ്പെടുകയായിരുന്നു.

റോഡരികില്‍ പ്രസവം

റോഡരികില്‍ പ്രസവം

ഹബ്ബള്ളിയിലുള്ള യുവതിയാണ് റോഡരികില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു സംഭവം.

ട്രിപ്പ് മുടക്കുന്നു

ട്രിപ്പ് മുടക്കുന്നു

ഗര്‍ഭിണിയായതു മുതല്‍ യുവതി പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയത് ഭര്‍ത്താവ് ഹനുമേഷിന്റെ ഒപ്പം ബൈക്കിലാണ്. ഇത് റോഡ് മോശമാണെന്ന് പറഞ്ഞ് മറ്റു വാഹനങ്ങള്‍ ട്രിപ്പ് മുടക്കുന്നതാണ് ഇതിനുള്ള കാരണം.

അസഹനീയമായ വേദന

അസഹനീയമായ വേദന

എട്ടുമാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ആശുപത്രിയില്‍ പോയി തിരിച്ചു വരികയായിരുന്നു. എന്നാല്‍ കുഴികളുള്ള റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവതിക്ക് അസഹനീയമായ വേദന അനുഭവപ്പെടുകയായിരുന്നു.

നിലവിളി

നിലവിളി

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്ത്രീകളോട് ഭര്‍ത്താവ് ഇവരോട് സഹായത്തിനായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സാരികൊണ്ടും മറ്റും മറച്ച് പ്രസവത്തിനായുള്ള സജ്ജീകരണം ചെയ്യ്തു. തുടര്‍ന്ന് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

ഗുരുതരാവസ്ഥ

ഗുരുതരാവസ്ഥ

അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരായവസ്ഥയിലായ യുവതിയെയും കുഞ്ഞിനെയും മാന്‍വിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

English summary
Woman delivers by roadside, spouse blames bad stretch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X