കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴ്ച്ചയില്‍ 55 മണിക്കൂര്‍, ഇത്രയും ജോലി ഭാരത്തെ സൂക്ഷിക്കണം, ലോകാരോഗ്യ സംഘടന പറയുന്നത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദീര്‍ഘ നേരം ജോലിയെടുക്കുന്നതിലൂടെയുള്ള മരണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ജോലി ഭാരം കൂടുന്നത് കൊവിഡ് വരാനും പ്രതിരോധ ശേഷിയെ കുറയ്ക്കാനുമെല്ലാം ഉപകരിക്കുന്നതാണെന്നും സംഘടന പറയുന്നു. 2016 മുതല്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ 7,45000 പേരാണ് ജോലി ഭാരം കൂടിയത് കൊണ്ട് വിവിധ രോഗങ്ങള്‍ ബാധിച്ച് മരിച്ചിരിക്കുന്നത്. സമ്മര്‍ദങ്ങളാണ് ഇവരെ രോഗികളാക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ തൊഴിലെടുക്കുന്നവരെ കൂടുതലായി ബാധിക്കുന്നത്.

1

രണ്ടായിരത്തില്‍ നിന്നുള്ള കണക്ക് നോക്കുമ്പോള്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തരം രോഗികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരു ആഴ്ച്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ നിങ്ങള്‍ ജോലിയെടുക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരാളില്‍ ഉണ്ടാക്കും. ലോകാരോഗ്യ സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഹെല്‍ത്ത് വിഭാഗത്തിന്റെ ഡയറക്ടര്‍ മരിയ നെയ്‌റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തൊഴിലെടുക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്നാണ് മരിയ ആവശ്യപ്പെടുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ ജോലി ഭാരത്തെ തുടര്‍ന്നുള്ള സമ്മര്‍ദത്തിന് അടിപ്പെടുന്നതും മരണപ്പെടുന്നതും പുരുഷന്‍മാരാണ്. ഇവരില്‍ അധികവും മധ്യവയസ്‌കരോ അതല്ലെങ്കില്‍ പ്രായമേറിയവരോ ആണ്. 72 ശതമാനത്തോളം ഈ വിഭാഗത്തില്‍ വരുന്നവരാണ്. ദക്ഷിണേഷ്യന്‍ മേഖലയിലുള്ളവരിലാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടിരിക്കുന്നത്. ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ജോലി ഭാരം യുവാക്കളെ കൂടുതല്‍ രോഗികളാക്കുന്നത്.

194 രാജ്യങ്ങളില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ രോഗം വരാനുള്ള സാധ്യത 35 ശതമാനം കൂടുതലാണ്. പക്ഷാഘാതം വരാനുള്ള സാധ്യത 35 ശതമാനം അധികമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത 17 ശതമാനവും സാധാരണ ജോലി സമയം പിന്തുടരുന്നവരേക്കാള്‍ കൂടുതലാണ്. 35-40 മണിക്കൂര്‍ ജോലി ചെയ്യുന്നവരില്‍ അത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നില്ല. അതേസമയം ഈ പഠനത്തില്‍ കൊവിഡ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊവിഡിന് ആക്കം കൂട്ടാന്‍ ഈ രോഗങ്ങള്‍ക്ക് സാധിക്കും.

Recommended Video

cmsvideo
Dr Anupama Sreekumar talks about Covid 19 third wave | Oneindia Malayalam

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

വീട്ടിലിരുന്ന് ജോലിയെടുക്കുന്നതും ആഗോള തലത്തിലെ ലോക്ഡൗണ്‍ അടക്കമുള്ളവയും ജോലിക്കാരില്‍ കൂടുതല്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൂടുതല്‍ സമയം ജോലിയെടുക്കുന്നതോടെ നിങ്ങള്‍ ദുര്‍ബലനായി മാറും. അത് രോഗപ്രതിരോധ ശേഷിയെ ബാധിക്കും. അതോടെ കൊവിഡ ്ബാധിക്കാനുള്ള സാധ്യതയും വര്‍ധിക്കും. തൊഴില്‍ ദാതാവിന് ചിലപ്പോള്‍ ജോലി സമയം കൂട്ടുന്നത് കൊണ്ട് ഗുണം ചെയ്‌തേക്കാം. എന്നാല്‍ കൊവിഡ് കാലത്ത് ഇത് കൂട്ടാതിരിക്കുക എന്നത് ബുദ്ധിപരമായ തീരുമാനമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
working 55 hours and more per week is serious health hazard says who study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X