കിഴക്കന്‍ സിറിയയില്‍ വ്യോമാക്രമണം, 57 പേര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ദമാസ്‌കസ്:സിറിയയില്‍ യുഎസ് സംഖ്യസേന വ്യോമാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സിറിയയില്‍ ചൊവ്വാഴ്ച ഇസ്ലാമിക് ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ സംരക്ഷണ സംഘടന പറഞ്ഞു.

സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കിഴക്കന്‍ സിറിയയില്‍ ജയിലിലെ ഐഎസ് കുറ്റവാളികള്‍ക്ക് നേരെയുണ്ടായ യുഎസ് സംഖ്യസേന വ്യോമക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

prisoners

കഴിഞ്ഞ ദിവസം ദെയര്‍ എസോര്‍ പ്രവശ്യയില്‍ യുഎസ് സംഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച വടക്കന്‍ സിറിയയില്‍ അല്‍ ബറുഡ ഗ്രാമത്തില്‍ യുഎസ് സംഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
57 dead in US-led air strikes on IS prison in Syria.
Please Wait while comments are loading...