കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ആറ് അന്ധവിശ്വാസങ്ങള്‍; നിങ്ങള്‍ക്കുമുണ്ടോ ഈ അന്ധവിശ്വാസങ്ങള്‍?

  • By Neethu
Google Oneindia Malayalam News

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമില്ല. ഒരു രാജ്യത്തെ ജനസംഖ്യയേക്കാള്‍ പതിര്‍മടങ്ങാണ് അവിടുത്തെ മൊബൈല്‍ ഫോണുകളുടെ എണ്ണം. ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നമ്മള്‍ക്കിടയില്‍ ചില അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളുമുണ്ട്.

താഴെ പറയുന്ന അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ക്കിടയിലും ഇപ്പോഴുമുണ്ടോ എന്ന് പരിശോധിച്ച് നോക്കൂ...

വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല

വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല


വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് വിശ്വസിക്കുന്നവരാണ് ഏറെ പേരും. വിമാനത്തിന്റെ വാര്‍ത്താ വിനമയത്തെയും നാവിഗേഷനേയും ആപത്ത്ക്കരമായ രീതിയില്‍ ബാധിക്കും എന്നാണ് വിശ്വാസത്തിന് നല്‍കുന്ന വിശദീകരണം. അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നെങ്കില്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ നിയന്ത്ര വിധേയമാക്കിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ നിന്നും വിളിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും മൊബൈല്‍ ഫോണ്‍ കൊണ്ടില്ല.

 പെട്രോള്‍ പമ്പില്‍ മൊബൈല്‍ നിരോധനം

പെട്രോള്‍ പമ്പില്‍ മൊബൈല്‍ നിരോധനം


പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സ്‌ഫോടനത്തിന് ഇടയാക്കും എന്നാണ് വിശ്വാസം. മൊബൈല്‍ ബാറ്ററിയില്‍ നിന്നും തീ ഉണ്ടാകുന്നതിന് ഒരു അടിസ്ഥാന ശാസ്ത്രവും ഇല്ല. ഇത്തരത്തില്‍ ഒരു സംഭവം പോലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്


രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച് ഉറങ്ങി പോകുന്നവരാണ് കൂടുതലും. ഇങ്ങനെ ചെയ്താല്‍ ബാറ്ററിയുടെ ആയുസ്സ് വേഗത്തില്‍ കുറയുമെന്നും ഫോണ്‍ കേടാക്കുമെന്നും പലരും പറയുന്നു. പുതിയ ചാര്‍ജിങ് ഡിവൈസുകള്‍ എല്ലാം തന്നെ അമിതമായ ചാര്‍ജിനെ ഓട്ടോമാറ്റിക്കായി തടുകാന്‍ കഴിവുള്ളവയാണ്. അമിതമായ ചാര്‍ജ് ഫോണില്‍ കയറാനുള്ള സാധ്യതയെ തടുക്കുന്നു.

 ബാറ്ററിയുടെ വലിപ്പം ബാറ്ററിയുടെ ആയുസ്സല്ല

ബാറ്ററിയുടെ വലിപ്പം ബാറ്ററിയുടെ ആയുസ്സല്ല


നിങ്ങള്‍ വാങ്ങുന്ന ഫോണിലെ ബാറ്ററിയുടെ വലിപ്പമല്ല അതിന്റെ ആയുസ്സിനെ നിര്‍ണ്ണയിക്കുന്നത്. മൊബൈല്‍ എത്രമാത്രം ചാര്‍ജ് ഉപയോഗിക്കുന്നു എന്നതാണ് അതിന്റെ ആയുസ്സ് നിയന്ത്രിക്കുന്നത്.

മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ സുരക്ഷിതമാണ്

മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ സുരക്ഷിതമാണ്


സ്വന്തം ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ എവിടെ നിന്ന് എന്ത് ഉപയോഗിച്ചാലും നിങ്ങളെ ട്രാക്ക് ചെയ്യാന്‍ കഴിയും

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കരുത്

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കരുത്


ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കരുത് എന്ന് പറയും. ഫോണ്‍ പൊട്ടിതെറിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിശ്വാസം. ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ മുഴുവനായല്ല പൊട്ടിതെറിക്കുന്നത്. ബാറ്ററി മാത്രമാണ്. കുറഞ്ഞ ക്വാളിറ്റിയുള്ള ബാറ്ററി ഉപയോഗിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശരിയായ ബാറ്ററിയും ഫോണും ഉപയോഗിച്ചാല്‍ ചാര്‍ജ് ചെയ്യുമ്പോഴും കോള്‍ എടുക്കാം.

English summary
7 biggest smartphone myths busted between us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X