കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികൃതികാട്ടിയതിന് മാതാപിതാക്കള്‍ വനത്തിലുപേക്ഷിച്ച ഏഴുവയസ്സുകാരനെ കണ്ടെത്തി

  • By Pratheeksha
Google Oneindia Malayalam News

ടോക്കിയോ: വികൃതികാട്ടിയതിന് മാതാപിതാക്കള്‍ വനത്തിലുപേക്ഷിച്ച ഏഴുവയസ്സുകാരനെ അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി.180 ഓളം അംഗങ്ങള്‍ ഉള്‍പ്പെട്ട ദൗത്യ സംഘം കാടിനുളളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഭക്ഷണവും വെളളവും ലഭിക്കാതെ അവശനായ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ജപ്പാനിലെ ഹൊക്കെയ്‌ഡോയില്‍ താമസിക്കുന്ന യൊക്കാറ്റോ തനൂക്കിനെയാണ് വികൃതികാണിച്ചതിന് രക്ഷിതാക്കള്‍ ശനിയാഴ്ച്ച കൊടുംകാടിനു സമീപം ഉപേക്ഷിച്ചത്. രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കാടിനു സമീപമുളള പാര്‍ക്കിലെത്തിയ യൊമാറ്റോ നിര്‍ത്തിയിട്ട കാറിനു കല്ലെറിയുകയും സന്ദര്‍ശകര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തതിനാല്‍ തിരിച്ചു വരുന്ന വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

japan-map-03-

കുറച്ചു ദൂരം സഞ്ചരിച്ച് രക്ഷിതാക്കള്‍ തിരിച്ചെത്തിയെങ്കിലും യൊമാറ്റോ അപ്രത്യക്ഷനായിരുന്നു. പേടിച്ചരണ്ട കുട്ടി കിലോമീറ്ററുകളോളം നടന്ന് ഉള്‍വനത്തില്‍ അകപ്പെടുകയായിരുന്നു. വന്യമൃഗങ്ങളുളള കാട്ടില്‍ കുട്ടിയെ ഇറക്കിവിട്ടതിന് രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു

English summary
: A seven-year-old boy missing since being abandoned in a bear-inhabited forest in northern Japan as a punishment nearly a week ago was found alive today and reunited with his parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X