കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നിങ്ങള്‍ മരിക്കില്ല!! പ്രായം കുറയ്ക്കാനുള്ള വഴി കണ്ടെത്തി

പ്രായം കുറയ്ക്കാനുള്ള പരീക്ഷണം എലികളില്‍ വിജയം. 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യനില്‍ ഇത്തരം പരീക്ഷണം നടക്കും. സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജരാണ് ചരിത്രപരമായ പരീക്ഷണം നടത്തിയത്.

Google Oneindia Malayalam News

എന്നും ചെറുപ്പമായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. വയസ്സായി മുഖം ചുക്കിച്ചുളിയുന്നതും മുടി നരയ്ക്കുന്നതുമെല്ലാം ഒഴിവായാല്‍ എങ്ങനെയിരിക്കുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ. കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്ത കാലം പോലെ ആര്‍ക്കും വയസ്സാകാത്ത ഒരു കാലമുണ്ടായാല്‍ എങ്ങനിരിക്കും.

അത്തരമൊരു കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. പ്രായം കുറയ്ക്കാന്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു കഴിഞ്ഞു.

നിരവധി നാളുകളായി മനുഷ്യനെ എന്നും ചെറുപ്പമാക്കി നിര്‍ത്താനുള്ള പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് ഒരു കൂട്ടം ശാസ്ത്രഞ്ജര്‍. കാലിഫോര്‍ണിയയിലെ സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സ്റ്റഡീസിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്.

എലികളില്‍ വിജയം

വയസ്സന്‍ എലികളിലാണ് ആദ്യ വിജയകരമായ പരീക്ഷണം നടത്തിയിരിക്കുന്നത്. 6 ആഴ്ചകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും ചികിസ്തകള്‍ക്കും ശേഷം എലി കൂടുതല്‍ ചെറുപ്പമായെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്.

എലികള്‍ക്ക് ആയുസ്സ് കൂടി

പരീക്ഷണം നടത്തിയ എലികളുടെ ആയുസ്സ് യഥാര്‍ത്ഥത്തിലുണ്ടായിരുന്നതിനേക്കാളും കൂടി. 30 ശതമാനത്തിന് മേലെയാണ് ഈ എലികള്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഏറ്റവും ഊര്‍ജസ്വലമായിട്ടുള്ള 4 പ്രധാന ജീനുകളെ ഉത്തേജിപ്പിച്ചാണ് ഇത് സാധ്യമായിരിക്കുന്നത്.

ചെറുപ്പത്തിലേക്കുള്ള വഴി

എലികളുടെ സ്ഥാനത്ത് മനുഷ്യനില്‍ ഈ പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് ശാസ്ത്രഞ്ജര്‍. എന്നാലതിന് കുറച്ച് കാലം കാത്തിരിക്കേണ്ടി വരും.10 വര്‍ഷം കഴിഞ്ഞാവും അത്തരമൊരു പരീക്ഷണം മനുഷ്യനില്‍ നടത്തുക. എന്നാൽ മനുഷ്യന്റെ ശരീര കോശങ്ങള്‍ ഉപയോഗിച്ച് ആദ്യഘട്ട പരീക്ഷണം ഇപ്പോള്‍ തന്നെ നടന്നു കഴിഞ്ഞു. ശരീരകോശങ്ങളെ കൂടുതല്‍ ചെറുപ്പമാക്കുന്നതില്‍ ഈ പരീക്ഷണം വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോ ടെക്‌നിക് പിടികിട്ടി

ഈ പരീക്ഷണത്തിലൂടെ എങ്ങനെ പ്രായം കുറച്ച് ചെറുപ്പമാകും എന്നല്ലേ..അതൊരു ടെക്‌നിക്കാണ്. പ്രായമായ ശരീരകോശങ്ങളെ ഭ്രൂണാവസ്ഥയിലേക്ക് മാറ്റുന്ന ടെക്‌നിക്ക്. ഗര്‍ഭപാത്രത്തില്‍ തന്നെ ഊര്‍ജ്‌സ്വലമായ 4 ജീനുകളില്‍ നടത്തുന്ന മാറ്റം വഴി ഇവ ഭ്രൂണാവസ്ഥയിലേക്ക് തിരികെ പോകുന്നു. പിന്നീടിവ വീണ്ടും ശരീരത്തില്‍ വളരുമ്പോള്‍ നമ്മള്‍ ചെറുപ്പമാകുന്നു!

 പ്രായത്തെ പിന്നാട്ടടിക്കാം

വയസ്സ് എന്നത് മുന്നോട്ട് മാത്രം പോകുന്ന ഒന്നല്ല എന്നാണ് സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജര്‍ പറയുന്നത്. ചില പ്രത്യേക പരിണാമങ്ങളിലൂടെ പ്രായത്തിനെ പിന്നോട്ടടിക്കാനും കഴിയും. ഇത് സംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് സെല്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലക്ഷ്യം ചെറുതൊന്നുമല്ല

മനുഷ്യശരീര കോശങ്ങളെ ചെറുപ്പമാക്കി നിലനിര്‍ത്തുന്ന മരുന്ന് കണ്ടുപിടിക്കുക എന്നതാണ് ഈ പരീക്ഷണങ്ങളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യം. ഒരുപക്ഷേ ഈ തലമുറ തന്നെയോ അതോ വരും തലമുറയോ അത്തരമൊരു മരുന്ന കഴിച്ച് മരണമില്ലാതെ ജീവിക്കുന്ന കാലം വരുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന ഉറപ്പ്

English summary
The Scientists of Salk Institute reversed the aging process in mice. The researchers made older mice more youth full. The trial in humans will start in 10 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X