കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം പരിശോധിക്കൂ..നേരത്തെ തന്നെ അല്‍ഷിമേഴ്‌സ് ഉണ്ടോയെന്ന് തിരിച്ചറിയൂ..

  • By Sruthi K M
Google Oneindia Malayalam News

തന്‍മാത്ര എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായരെ ഓര്‍മ്മയില്ലേ. അല്‍ഷിമേഴ്‌സ് എന്ന രോഗം ബാധിച്ച് സ്വന്തം ഭാര്യയേയും മക്കളേയും പോലും തിരിച്ചറിയാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും അല്ലേ.. ഓര്‍മ്മകള്‍ ഓരോന്നായി മാഞ്ഞു പോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. ഈ രോഗത്തെ നേരത്തെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു തന്നെ അല്‍ഷിമേഴ്‌സ് രോഗികള്‍ വര്‍ദ്ധിച്ചുക്കൊണ്ടേയിരിക്കുന്നു.

അല്‍ഷിമേഴ്‌സ് രോഗത്തെ ഇനി പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അല്‍ഷിമേഴ്‌സില്‍ അകപ്പെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു തരുന്നു..

അല്‍ഷിമേഴ്‌സ് രോഗം കണ്ടുപിടിക്കാം

അല്‍ഷിമേഴ്‌സ് രോഗം കണ്ടുപിടിക്കാം

അല്‍ഷിമേഴ്‌സ് രോഗം തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ വലിയ രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം. രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് രോഗലക്ഷണം കണ്ടുപിടിക്കാമെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

രക്ത പരിശോധനയിലൂടെ

രക്ത പരിശോധനയിലൂടെ

അല്‍ഷിമേഴ്‌സിനു ഇതുവരെ മരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല. അല്‍ഷിമേഴ്‌സ് രോഗ ലക്ഷണം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാല്‍, ഇനി ആ പേടി വേണ്ട. നിങ്ങളുടെ രക്തം പരിശോധിച്ച് കണ്ടുപിടിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എങ്ങനെ സംഭവിക്കുന്നു

എങ്ങനെ സംഭവിക്കുന്നു

പ്രായമായവരിലാണ് അല്‍ഷിമേഴ്‌സ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ 40 വയസിനു മുകളിലുള്ളവര്‍ക്കും അല്‍ഷിമേഴ്‌സ് രോഗം പിടിപ്പെടുന്നുണ്ട്. തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാന കാരണമായി പറയുന്നത്. റോവന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടുപിടിത്തം ഉണ്ടായത്. അല്‍ഷിമേഴ്‌സ് രോഗം കണ്ടുപിടിക്കാന്‍ ഇവര്‍ പുതിയ രീതിയിലുള്ള ടെസ്റ്റ് വികസിപ്പിച്ചെടുത്തു.

പരിശോധനയിലൂടെ

പരിശോധനയിലൂടെ

പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സിന്റെ തുടക്കം കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ജീവിതത്തില്‍ നിന്നും അല്‍ഷിമേഴ്‌സിനെ തുടച്ചു മാറ്റാം

ജീവിതത്തില്‍ നിന്നും അല്‍ഷിമേഴ്‌സിനെ തുടച്ചു മാറ്റാം

അല്‍ഷിമേഴ്‌സ് എന്ന രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഇതിനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പുതിയ കണ്ടുപിടിത്തം ഉപകാരപ്രദമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗ ലക്ഷണം കണ്ടുപിടിക്കുകയും, പിന്നീടുള്ള ജീവിത രീതികള്‍ മാറ്റുകയും ചെയ്യുന്നതിലൂടെ അല്‍ഷിമേഴ്‌സിനെ തടയാമെന്നാണ് പറയുന്നത്.

മറ്റു രോഗങ്ങളെയും തിരിച്ചറിയാം

മറ്റു രോഗങ്ങളെയും തിരിച്ചറിയാം

ഈ രക്ത പരിശോധനയിലൂടെ പാര്‍ക്കിന്‍സണ്‍സ്, ബ്രെസ്റ്റ് ക്യാന്‍സര്‍, സ്‌ക്ലിറോസിസ് എന്നീ രോഗ ലക്ഷണങ്ങളും കണ്ടുപിടിക്കാമെന്ന് ഗവേഷകന്‍ റോബേര്‍ട്ട് നെഗ്ലെ വ്യക്തമാക്കുന്നു.

English summary
A blood test that can accurately detect the presence of Alzheimer's disease before symptoms appear may soon be available.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X