Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; 4 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചു കൊന്നു

പാരീസ്: ഫ്രാൻസിലെ പാരീസിൽ പോലീസ് ആസ്ഥാനത്ത് കത്തിയുമായെത്തിയ അക്രമി നാല് പോലീസ് ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പാരീസിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. വിനോദസഞ്ചാരികൾ അധികമായി എത്താറുള്ള സ്ഥലമാണിത്.

കെട്ടിടത്തിന് സമീപത്തുള്ള മെട്രോ സ്റ്റേഷനും, നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നോട്രേ- ഡെയിൽ കത്തീഡ്രലും അടച്ചിട്ടുണ്ട്. അക്രമി ഇതേ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

paris

സംഭവത്തിന് ശേഷം തൊട്ടടുത്തുള്ള കോടതി മുറിയിൽ നിന്നും പോലീസ് ആസ്ഥാനത്ത് ആക്രമണം നടന്നെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ടായി. പ്രദേശം നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും, ഫ്രാൻസിലെ ഇന്റീരിയർ മന്ത്രി ക്രിസ്റ്റഫർ കാസ്റ്റെനെർ വിദേശ സന്ദർശനം റദ്ദാക്കി സംഭവസ്ഥലം സന്ദർശിക്കാനായി എത്തി. ജോലി സ്ഥലത്തെ തർക്കമാണോ ആക്രമണത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

2015 മുതൽ തുടർച്ചയായി ഫ്രാൻസിനെ നടുക്കിയ നിരവധി ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും തീവ്രവാദി ആക്രമണങ്ങളാണെന്നാണ് നിഗമനം. 250 ഓളം ആളുകൾക്കാണ് ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+