കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ലാഹോറില്‍ ബോംബ് സ്ഫോടനം: 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Google Oneindia Malayalam News

ലാഹോർ: പാകിസിനെ ലാഹോറില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. അനാർക്കലി മേഖലയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 'ലാഹോറിലെ അനാർക്കലി മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു'- പാകിസ്താനി ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരേയും പരിക്കേറ്റവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ലാഹോറിലെ പോലീസ് വക്താവ് റാണ ആരിഫ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ച് കഴിഞ്ഞു, കൂടുതല്‍ പരിശോധന നടത്തുകയാണ്. അതിന് ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ സാങ്കേതിക സംഘം തെളിവുകൾ ശേഖരിക്കുന്നു. അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സ്ഫോടനം ഉണ്ടായത് എന്നത് സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും," അദ്ദേഹം പറഞ്ഞു.

 blast

Recommended Video

cmsvideo
UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam

സംഭവം ശ്രദ്ധയിൽപ്പെട്ടയുടന്‍ തന്നെ പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്‌പെക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഫോടനത്തെ ശക്തമായ അപലപിക്കുന്നു. ഉത്തരവാദികളെ അറസ്റ്റ് ചെയ്യുകയും നീതി ഉറപ്പാക്കുകയും ചെയ്യും. സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാനാണ് ഈ സംഭവം ലക്ഷ്യമിടുന്നതെന്നും സ്‌ഫോടനത്തിന് ഉത്തരവാദികളായവർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English summary
Bomb blast in Lahore: 3 killed, several injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X