കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹ ജീവികളെ ആദ്യം കണ്ടെത്തുക ചൈനയായിരിക്കും? വെറുതേ പറഞ്ഞതല്ല... ഇതാ ഉത്തരം

  • By Desk
Google Oneindia Malayalam News

ബീജിങ്: അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് തന്നെയാണ് ശാസ്ത്ര ലോകത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. സ്റ്റീഫന്‍ ഹോക്കിങ്‌സിനെ പോലുള്ളവര്‍ ഇത് സംബന്ധിച്ച വന്‍ പഠനങ്ങളുടെ ഭാഗമാണ്.

നാസ ആയിരിക്കുമോ അന്യ ഗ്രഹ ജീവികളെ ആദ്യമായി കണ്ടെത്തുക? അങ്ങനെയായിരിക്കും ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് അങ്ങനെ ആകാന്‍ സാധ്യത കുറവാണ്. ശാസ്ത്ര രംഗത്ത് ലോകത്തെ പലതവണ ഞെട്ടിച്ച ചൈന അന്യഗ്രഹ ജീവികളുടെ കാര്യത്തിലും അത്തരം ഒരു ഞെട്ടിക്കല്‍ നടത്തിയേക്കാം.

കൂടുതൽ വാർത്തകൾ:

അന്യഗ്രഹ ജീവികള്‍ ചന്ദ്രനില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് സ്ത്രീയുടെ പരാതി... എന്റമ്മോ!!!

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സ്റ്റീഫന്‍ ഹോക്കിങ്...ആരാണീ ഹോക്കിങ്

ആ മലേഷ്യന്‍ വിമാനം അന്യഗ്രഹ ജീവികള്‍ തട്ടിയെടുത്തോ... അതോ അജ്ഞാത കേന്ദ്രത്തില്‍ ഇപ്പോഴും ഉണ്ടോ?

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ് സ്ഥാപിച്ചിരിക്കുകയാണ് ചൈന ഇപ്പോള്‍. അത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികളെ കണ്ടെത്തുക എന്നതാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ അവരുടെ അടുത്ത ലക്ഷ്യമായി മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു പക്ഷേ ചരിത്രം തിരുത്തിയെഴുതുക തന്നെയാണ് ചൈനയുടെ ലക്ഷ്യം.

ടെലിസ്‌കോപ്പ്

ടെലിസ്‌കോപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് ആണ് ചൈന ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. അതിന്റെ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു

അര കിലോമീറ്റര്‍ വ്യാസം

അര കിലോമീറ്റര്‍ വ്യാസം

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പ് എന്ന് പറയുമ്പോള്‍ എത്ര വലിപ്പമുണ്ട് എന്നാണ് നിങ്ങള്‍ കരുതുന്നത്? അര കിലോമീറ്ററാണ് ഈ ടെലിസ്‌കോപ്പിന്റെ വ്യാസം. തെക്കന്‍ ഗിഷോ പ്രവിശ്യയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.

12,00 കോടി

12,00 കോടി

അഞ്ച് വര്‍ഷം വേണ്ടി വന്നു ഈ ടെലിസ്‌കോപ്പ് പ്രവര്‍ത്തന സജ്ജമാക്കാന്‍. അതിന് വേണ്ടി ചെലവഴിച്ചത് 12,00 കോടി രൂപയില്‍ അധികമാണ്.

ഫാസ്റ്റ്

ഫാസ്റ്റ്

ഫൈവ് ഹണ്ട്രഡ് മീറ്റര്‍ അപെര്‍ച്ചര്‍ സ്‌ഫെരിക്കല്‍ ടെലിസ്‌കോപ്പ് എന്നാണ് പേര്. ചുരുക്കി എഴുതുമ്പോള്‍ ഫാസ്റ്റ് എന്ന് വായിക്കും. ലോകത്തിന്റെ തന്നെ ബഹിരാകാശ ചരിത്രം ഒരു പക്ഷേ ഈ ടെലിസ്‌കോപ്പ് മാറ്റി എഴുതിയേക്കും.

ഗ്രാവിറ്റേഷണല്‍ വേവ്‌സ്

ഗ്രാവിറ്റേഷണല്‍ വേവ്‌സ്

പ്രപഞ്ചസൃഷ്ടി സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഗ്രാവിറ്റേഷണല്‍ തരംഗങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ് ശാസ്ത്രം കരുതുന്നത്. ഗ്രാവിറ്റേഷണല്‍ തരംഗങ്ങളെ കണ്ടെത്താനും ഫാസ്റ്റ് ഉപയോഗപ്പെടുത്തും.

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

മറ്റ് നക്ഷത്രങ്ങളില്‍ നിന്നും നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ഉള്ള റേഡിയോ തരംഗങ്ങളും ഫാസ്റ്റ് പഠന വിധേയമാക്കും. അന്യഗ്രജീവികളെ കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ ഇത് വഴി ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അന്യഗ്രജീവികളുണ്ടെങ്കില്‍

അന്യഗ്രജീവികളുണ്ടെങ്കില്‍

അന്യഗ്ര ജീവികള്‍ ഉണ്ടെങ്കില്‍ അവ ഏതെങ്കിലും തരത്തിലുള്ള റേഡിയോ തരംഗങ്ങള്‍ പുറത്ത് വിടുന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വരുന്ന റേഡിയോ തരംഗങ്ങളെ തന്നെയാണ് ഫാസ്റ്റും കാത്തിരിക്കുന്നത്.

English summary
The world's largest radio telescope began searching for signals from stars and galaxies and, perhaps, extraterrestrial life on Sunday in a project demonstrating China's rising ambitions in space and its pursuit of international scientific prestige.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X