കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശച്ചാട്ടത്തിനിടെ മരിച്ച ഡീന്‍ പോട്ടറിന്റെ സാഹസിക ചിത്രങ്ങള്‍...

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഡീന്‍ പോട്ടര്‍ ഇനി ഓര്‍മ മാത്രം. കീഴടക്കാന്‍ ഭയക്കുന്ന കൊടുമുടികളില്‍ കയറിപ്പറ്റും. അതും തന്റെ പ്രിയപ്പെട്ട നായയോടൊപ്പം. പിന്ന ആ കൊടുമുടിയില്‍ നിന്ന് താഴേയ്ക്ക ചാടും. അപ്പോഴും നായയെ കൂടെ കൂട്ടും. എന്നിട്ട് സുരക്ഷിതമായി മണ്ണില്‍ പറന്നിറങ്ങും....

ഡാന്‍ പോട്ടര്‍ ഇങ്ങനെയൊക്കെ ആയിരുന്നു. വിംഗ് സ്വ്യൂട്ട് ധരിച്ച് ആകാശത്ത് പാറിനടന്ന പോട്ടര്‍ ഏവര്‍ക്കും വിസ്മയം ആയിരുന്നു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. തന്റെ പ്രിയപ്പെട്ട ഭാര്യയേയും പട്ടിയേയും ഒറ്റയ്ക്കാക്കി കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ പോര്‍ട്ടര്‍ ലോകത്തോട് വിടപറഞ്ഞു.

ഡീന്‍ പോട്ടര്‍ മരിച്ചാലും, അദ്ദേഹത്തിന്റെ സാഹകസിക ലോകഗം ഒരിക്കലും മറക്കില്ല. അതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എപ്പോഴും നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിയ്ക്കും.

ഡീന്‍ പോട്ടര്‍

ഡീന്‍ പോട്ടര്‍

1972 ല്‍ അമേരിക്കയില്‍ ആയിരുന്നു ഡീന്‍ എസ് പേട്ടര്‍ മരിച്ചത്. യോസമൈറ്റ് നാഷണല്‍ പാര്‍ക്കിലും പാറ്റഗോണിയയിലും മലകയറ്റത്തിന് പോട്ടറുടെ പേരില്‍ റെക്കോര്‍ഡുകള്‍ ഏറെയാണ്.

തനിയേ പഠിച്ചു

തനിയേ പഠിച്ചു

മലകയറ്റം പോട്ടറെ ആരും പഠിപ്പിച്ചല്ല. ചെറുപ്പകാലം മുതലേ സ്വയം പഠിച്ചുണ്ടാക്കിയതാണ്.

ഒറ്റയ്ക്കുളള മലകയറ്റങ്ങള്‍

ഒറ്റയ്ക്കുളള മലകയറ്റങ്ങള്‍

തുടക്കത്തില്‍ പലപ്പോഴും ഒറ്റക്കായിരുന്നു ഡീന്‍ പോട്ടറുടെ മലകയറ്റങ്ങള്‍. പിന്നീട് പ്രിയ സുഹൃത്തിനൊപ്പംവും അദ്ദേഹം മലകയറ്റവും താഴേക്ക് ചാടലും തുടര്‍ന്നു.

അതിവേഗ മലകയറ്റം

അതിവേഗ മലകയറ്റം

2006 ല്‍ ായിരുന്നു ദ റെറ്റിസന്റ് വാള്‍ എന്നറിയപ്പെടുന്ന ചെങ്കുത്തായ കൊടുമുടി ഡീന്‍ പോട്ടര്‍ കീഴടക്കിയത്. രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു അദ്ദേഹത്തിനൊപ്പം. വെറും 34 മണിക്കൂറും 57 മിനിട്ടും മാത്രമാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്.

ഹൈലൈനിംഗ്

ഹൈലൈനിംഗ്

ചെങ്കുത്തായ രണ്ട് പാറക്കെട്ടുകളെ ബന്ധിപ്പിച്ച ഒരു കയര്‍. അതിഭീകരമായ താഴ്ച. അതിന് മുകളിലൂടെയുള്ള നടത്തം. സ്‌കൈലൈനിംഗില്‍ പോട്ടര്‍ ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ബേസ് ജമ്പിംഗ്

ബേസ് ജമ്പിംഗ്

ഇതായിരുന്നു പോട്ടറെ ഏറെ പ്രസിദ്ധനാക്കിയത്. വലിയ ഉയരത്തില്‍ നിന്ന് വിംഗ് സ്വ്യൂട്ട് ധരിച്ച് താഴേക്ക് ചാടലാണ് പരിപാടി. വിലയ കെട്ടത്തിന് മുകളില്‍ നിന്നോ പാറക്കെടുകള്‍ക്ക് മുകളില്‍ നിന്നോ ഇത് ചെയ്യാം.

പട്ടിയ്‌ക്കൊപ്പം

പട്ടിയ്‌ക്കൊപ്പം

തന്റെ പ്രിയപ്പെട്ട പട്ടിയ്‌ക്കൊപ്പം അദ്ദേഹം നടത്തിയ ബേസ് ജമ്പ് ആണ് ഏറെ പ്രസിദ്ധം. പട്ടിയെ പിറകില്‍ ബാഗിലാക്ക, വിംഗ് സ്വ്യൂട്ടും ധരിച്ചാരിയിരുന്നു ഇത്.

 ഒടുവില്‍

ഒടുവില്‍

മെയ് 15 ന് സുഹൃത്തായ ഗ്രഹാം ഹണ്ടിനൊപ്പം യോസെമൈറ്റ് വാലിയിലെ ടാഫ്റ്റ് പോയന്റില്‍ നിന്ന് വിംഗ് സ്വ്യൂട്ട് ധരിച്ച് ഒരു ബേസ് ജമ്പിന് പോയതായിരുന്നു പോട്ടര്‍. പക്ഷേ അത് അദ്ദേഹത്തിന്റെ അവസാന പറക്കലായിരുന്നു.

കാത്തിരുന്നവര്‍

കാത്തിരുന്നവര്‍

പോട്ടറേയും ഹണ്ടിനേയും യാത്രയാക്കി കാത്തിരിയ്ക്കുകയായിരുന്നു ഭാര്യയും പ്രിയപ്പെട്ട പട്ടിയും. ഏറെ നേരം വൈകിയിട്ടും രണ്ട് പേരേയും കാണാതായപ്പോഴാണ് പോലീസിനെ വിവരം അറിയിച്ചത്.

സംഭവിച്ചത്

സംഭവിച്ചത്

ഇവര്‍ ബേസ് ജമ്പിംഗ് ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ഒരു മലയിടുക്കുണ്ടായിരിന്നു. അതില്‍ ഒരു പര്‍വ്വതശിഖരവും. രണ്ട് പേര്‍ക്കും ഈ പര്‍വ്വതശിഖരത്തെ ഒഴിവാക്കി മലയിടുക്ക് കടക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Life story of climbing legend Dean Potter and some of his adventurous pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X