കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് ആദ്യമരണം ഫിലിപ്പീന്‍സില്‍, യുഎഇയില്‍ 5 രോഗബാധിതര്‍

Google Oneindia Malayalam News

മനില: കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. ചൈനയ്ക്ക് പുറത്ത് ആദ്യമരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44 കാരനാണ് മരിച്ചത്. കൊറോണ വൈറസ് രോഗം ആദ്യം കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ്. വൈറസ് ബാധ ഏറ്റാണ് ഇയാള്‍ ഫിലിപ്പീന്‍സിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

X

ഇതോടെ കൊറോണ വൈറസ് രോഗം മൂലം മരിച്ചവരുടെ എണ്ണം 305 ആയി. 14000 പേര്‍ക്ക് രോഗബാധയുണ്ട്. ഹോങ്കോങ് വഴിയാണ് ചൈനയില്‍ നിന്ന് ഇയാള്‍ ഫിലിപ്പീന്‍സിലെത്തിയത്. മനിലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂര്‍ഛിക്കുകയായിരുന്നു. 38കാരിക്ക് ഫിലിപ്പീന്‍സില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികില്‍സയിലാണ്.

സിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരുംസിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരും

കേരളത്തില്‍ ആലപ്പുഴയില്‍ രണ്ടാം വൈറസ് ബാധ കണ്ടെത്തി. നേരത്തെ തൃശൂരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ശക്തമായ മുന്‍കരുതല്‍ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചൈനയില്‍ നിന്നെത്തുന്ന വിദേശികള്‍ക്ക് അമേരിക്കയും ഇന്ത്യയും ആസ്‌ത്രോലിയയും നിയന്ത്രണം ഏര്‍പ്പെടുത്തി.

അതേസമയം, യുഎഇയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ അസുഖം ബാധിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. വുഹാനില്‍ നിന്ന് വന്ന വ്യക്തിക്കാണ് യുഎഇയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ ചികില്‍സ തുടരുകയാണ്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Coronavirus: First death outside China reported in Philippines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X