കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോനുവിനു ശേഷം ഒമാന്‍ കാണുന്ന ഏറ്റവും വലിയ ചുഴലികൊടുങ്കാറ്റായിരിക്കും ചപാല!!!

Google Oneindia Malayalam News

ഒമാന്‍: ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഗോനുവിനു ശേഷം ഒമാനിലെത്തുന്ന ഏറ്റവും വേഗമേറിയ ചുഴലികൊടുങ്കാറ്റായിരിക്കും ചപാലയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇതിനകം ചുഴലിക്കൊടുങ്കാറ്റായി മാറിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണവിഭാഗവും അറിയിച്ചിട്ടുണ്ട്. ഉപരിതലത്തില്‍ മണിക്കൂറില്‍160 മുതല്‍ 175 കിലോമീറ്റര്‍ വേഗതയാണ് നിലവിലുള്ളത്.

ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ 225 കിലോമീറ്റര്‍ വേഗമെടുത്ത് കാറ്റഗറി നാല് വിഭാഗത്തിലുള്ള സൂപ്പര്‍ സൈക്‌ളോണായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പറയുന്നത്. ഒമാന്റെ തെക്കുഭാഗത്ത് ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീരത്തുനിന്ന് 710 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റിന്റെ സ്ഥാനം. ചപാല'യുടെ ഫലമായി ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാല ഉള്‍പ്പെടുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യമനിലും ശക്തമായ കാറ്റിനും ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്.

cyclone-6

എന്നാല്‍ യു.എ.ഇക്ക് ചപാല ഭീഷണി ഉണ്ടാവില്ലെന്നും കാറ്റ് തീരത്തത്തെുന്നതോടെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു. ശനിയാഴ്ചയോടെ ദോഫാറില്‍ മഴ തുടങ്ങിയേക്കും. കാറ്റ് തീരത്തത്തെുന്നതോടെ മഴ കനക്കും. തിങ്കളാഴ്ച രാത്രിയോടെ കാറ്റ് തീരത്ത് അടുക്കുമെന്നാണ് കരുതുന്നത്. കാറ്റ് സംഹാരതാണ്ഡവമാടാനുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രങ്ങള്‍ കൈക്കൊള്ളണമെന്ന് യുഎന്‍ ഏജന്‍സി അറിയിച്ചു. ശക്തമായ കാറ്റിനൊപ്പമുള്ള കനത്തമഴ മേഖലയില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വഴിയൊരുക്കും.

റാസല്‍ ഹദ്ദ് മുതല്‍ ദോഫാര്‍ വരെയുള്ള കടല്‍ തീരങ്ങള്‍ പ്രക്ഷുബ്ദമാവാനും ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞുകവിയുകയും റോഡുകളില്‍ വെള്ളം കയറുകയും ചെയ്താന്‍ മേഖലയിലെ ഗതാഗതം മുടങ്ങുകയും ചെയ്യും.

ചുഴലിക്കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന പല മേഖലകളില്‍ നിന്നും മലയാളികളടക്കമുള്ളവര്‍ മറ്റിടങ്ങളിലേക്ക് മാറിപ്പോവാന്‍ തുടങ്ങിയതായി പലരും പറഞ്ഞു. 2007 ല്‍ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത്തില്‍ അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും നിരവധിപേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു.

English summary
Cyclone Chapala Remains a Powerful Storm in the Arabian Sea; Rare Destructive Landfall Threat to Yemen, Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X