ഷാര്‍ജയില്‍ വമ്പന്‍ തീപ്പിടുത്തം, മലയാളികള്‍ കുടുങ്ങികിടക്കുന്നു, അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്!

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ഷാര്‍ജയില്‍ വീണ്ടും വമ്പന്‍ തീപ്പിടുത്തം. മുമ്പ് തീപ്പിടുത്തമുണ്ടായി കടകളൊക്കെ കത്തിനശിച്ച അല്‍ഖുവൈര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിലാണ് വമ്പന്‍ തീപ്പിടുത്തമുണ്ടായിരിക്കുന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് ഇത്. ഈ ഭാഗത്ത് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം കടകള്‍ നടത്തുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.30നാണ് തീപ്പിടുത്തമുണ്ടായത്. അതേസമയം കെട്ടിടത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്.

1

തീപ്പിടുത്തത്തില്‍ കെട്ടിട്ടത്തിലെ ഒരു ഫ്‌ളാറ്റ് പൂര്‍ണമായും കത്തിനശിച്ചു. അതേസമയം സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് പോലീസിന്റെ തക്കസമയത്തുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ഇടയായത്. കെട്ടിടത്തിലെ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപവാസികളുടെയും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

2

നേരത്തെ ഷാര്‍ജയിലെ റെസിഡെഷ്യന്‍ ടവറില്‍ വമ്പന്‍ തീപ്പിടുത്തം ഉണ്ടായിരുന്നു. ഇതില്‍ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് ഫെബ്രുവരിയില്‍ ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്തിരുന്നു. അതേസമയം തുടരെ ഉണ്ടാവുന്ന തീപ്പിടുത്തങ്ങള്‍ ഗൗരവത്തോടെ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടം തിരിച്ചടയ്ക്കാനില്ല.... 16 കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു!! ഞെട്ടിപ്പിക്കുന്ന സംഭവം!!

രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചതാണ്.... സോണിയ തികഞ്ഞ രാജ്യസ്‌നേഹി!! ബിജെപിയെ പൊളിച്ചടുക്കി രാഹുല്‍

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
fire broke out at sharjah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X