വെനസ്വേല:സുപ്രീം കോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം,തീവ്രവാദികളെന്ന് മഡുറോ..

Subscribe to Oneindia Malayalam

കാരക്കാസ്: വെനസ്വേലന്‍ സുപ്രീം കോടതിക്കു നേരെ ഹെലികോപ്റ്റര്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി മന്ദിരത്തിനു നേരെ ഹെലികോപ്റ്ററില്‍ നിന്നും ഗ്രനേഡ് ആക്രമണമുണ്ടായെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണസമയത്ത് സുപ്രീം കോടതി മന്ദിരത്തിനുള്ളില്‍ ജഡ്ജിമാരുടെ സമ്മേളനം നടക്കുകയായിരുന്നു. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. വെനസ്വേലന്‍ സൈനിക ഉദ്യോഗസ്ഥനായ ഒസ്‌കാര്‍ പ്രസ് ആണ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീകരാക്രമണമാണ് നടന്നതെന്നും ഇതിന് കാരണക്കാരായവരെ കണ്ടെത്തുമെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു.

അതേസമയം ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തി എന്ന് കരുതപ്പെടുന്ന സൈനിക ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ ഭരണത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് വിശദീകരണം. രാജ്യത്ത് സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

xnicolas-maduro

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ കഴിഞ്ഞ മൂന്നു മാസങ്ങളായി ജനകീയ പ്രക്ഷോഭം ശക്തമായി വരികയാണ്. ഇക്കഴിഞ്ഞ ഏപ്രലില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 75 ഓളം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പാണ് പ്രക്ഷോഭം നടത്തുന്നവരുടെ ആവശ്യം.

English summary
Police in Helicopter Attack Venezuela’s Top Court, Dropping Grenades
Please Wait while comments are loading...