• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു വര്‍ഷം 10 ലക്ഷം കുട്ടികള്‍ ജനിച്ച ദിനം തന്നെ മരിക്കുന്നു!

  • By desk

ന്യുയോര്‍ക്ക്: ഓരോ വര്‍ഷവും 10 ലക്ഷം നവജാത ശിശുക്കള്‍ ഭൂമിയിലേക്ക് പിറന്നുവീണ് 24 മണിക്കൂര്‍ തികയും മുമ്പേ ഇവിടെ നിന്ന് വിടപറയുന്നതായി യുനിസെഫ് റിപ്പോര്‍ട്ട്. ഇതിനു പുറമെ, 16 ലക്ഷം കുട്ടികള്‍ ആദ്യ 30 ദിവസത്തിനുള്ളില്‍ മരണപ്പെടുന്നതായും യുഎന്നിന്റെ കുട്ടികള്‍ക്കായുള്ള ഏജന്‍സി വ്യക്തമാക്കുന്നു.

പാകിസ്താന്‍ മുന്നില്‍

പാകിസ്താന്‍ മുന്നില്‍

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ ആദ്യദിവസത്തെ അതിജീവിക്കാനുള്ള സാധ്യത ഏറ്റവും കുറവെന്നും യൂനിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 80 ശതമാനത്തിലെറെ നവജാതിശിശുക്കളുടെയും മരണത്തിലേക്ക് നയിക്കുന്നത് സമയമാവാതെയുള്ള പ്രസവം, പ്രസവ വേളയിലുള്ള സങ്കീര്‍ണതകള്‍, അണുബാധ എന്നീ ഘടകങ്ങളാണ്. എന്നാല്‍ ഇത്തരം മരണങ്ങള്‍ നല്ല ആരോഗ്യ സംരക്ഷണവും പോഷകാഹാരവും ശുദ്ധമായ കുടിവെള്ളവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ തടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശിശുമരണം- കാരണക്കാര്‍ നമ്മള്‍ തന്നെ

ശിശുമരണം- കാരണക്കാര്‍ നമ്മള്‍ തന്നെ

വജാത ശിശുക്കളുടെ മരണങ്ങളിലേറെയും പ്രതിരോധിക്കാവുന്നവയാണ് എന്നത് നമ്മുടെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിയെറ്റ ഫോറെ അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, സംഘര്‍ഷങ്ങള്‍, ദുര്‍ബലമായ ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പരിചരണങ്ങള്‍ ലഭിക്കാതെ പോവുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പാകിസ്താനില്‍ 22 നവജാത ശിശുക്കളില്‍ ഒന്ന് എന്ന തോതില്‍ ആദ്യത്തെ ഒരു മാസം പോലും ജീവിക്കുന്നില്ല. വീടുകളില്‍ വച്ചുള്ള പ്രസവം, വിളര്‍ച്ച ബാധിച്ച അമ്മമാര്‍, വൃത്തിഹീനമായ സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടങ്ങളിലെ പ്രധാന പ്രശ്‌നങ്ങള്‍.

തര്‍പര്‍ക്കര്‍ ശിശുമരണത്തിന്റെ തലസ്ഥാനം

തര്‍പര്‍ക്കര്‍ ശിശുമരണത്തിന്റെ തലസ്ഥാനം

പാകിസ്താനിലെ തര്‍പര്‍ക്കര്‍ ജില്ലയാണ് ശിശുമരണനിരക്കിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 2011നും 2016നുമിടയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 1500 കുട്ടികള്‍ ഇവിടെ മരണപ്പെടുകയുണ്ടായി. ദാരിദ്ര്യവും പോഷകാഹാരക്കുറവും രൂക്ഷമായ ഈ തെക്കന്‍ ജില്ലയിലെ 80 ശതമാനം പ്രസവങ്ങളിലും കുട്ടികള്‍ക്ക് തൂക്കക്കുറവ് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനൊക്കെ പുറമെ വിദ്യാഭ്യാസത്തിന്റെ അഭാവം, കുടുംബാസൂത്രണത്തിലെ പോരായ്മകള്‍, ശൈശവ വിവാഹം, കൗമാരപ്രായത്തിലെ ഗര്‍ഭധാരണം തുടങ്ങിയവയും ഇവിടെ ശിശുമരണനിരക്ക് കൂട്ടുന്ന ഘടകങ്ങളാണ്.

സംഘര്‍ഷങ്ങള്‍ക്കും പങ്ക്

സംഘര്‍ഷങ്ങള്‍ക്കും പങ്ക്

സംഘര്‍ഷ ഭൂമിയായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഓരോ 24 നവജാതശിശുക്കളിലും ഒരാള്‍ എന്നതോതിലാണ് മരണനിരക്ക്. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായ രൂക്ഷമായ ഏറ്റമുട്ടലുകളെ തുടര്‍ന്ന് 688,700 പേര്‍ നാടുംവീടും വിട്ട് പലായനം ചെയ്യേണ്ടിവന്നിരുന്നു. സംഘര്‍ഷം കാരണം ഇവിടത്തെ സ്ത്രീകള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. തലസ്ഥാനമായ ബാങ്കുയി നഗരത്തില്‍ മാത്രമാണ് ഒരു കുട്ടികളുടെ ആശുപത്രിയുള്ളത്. രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന 33 കുട്ടികളില്‍ ഒരു കുട്ടി എന്ന തോതില്‍ മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം: അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ്

ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

English summary
One million children die on the day they are born every year, with another 1.6 million unable to survive past the first month, the UN's children's agency said in a new report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more