ഐസിസും പട്ടിണിയിലായോ? ജിഹാദികള്‍ക്ക് ശമ്പളമില്ല, മൊത്തം പ്രശ്‌നം

Subscribe to Oneindia Malayalam

മൊസൂള്‍: ഐസിസിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേക്കേറുന്ന വാര്‍ത്തകളായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കേട്ടിരുന്നത്. വന്‍ ശമ്പളവും 'ലൈംഗിക അടിമകള്‍' പോലുള്ള ഓഫറുകളും ഒക്കെ ആയിരുന്നു പലരേയും ഐസിസിലേക്ക് അടുപ്പിച്ചിരുന്നത്.

എന്നാല്‍ ഇറാഖില്‍ നിന്നുള്ള ഐസിസ് വാര്‍ത്തകള്‍ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. ജിഹാദികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത ്അവസ്ഥയിലാണത്രെ ഐസിസുകാര്‍.

ഇറാഖിലെ ഐസിസ് ശക്തികേന്ദ്രം ആയിരുന്ന മൊസൂള്‍ നഗരം പിടിച്ചെടുക്കാനുള്ള യുദ്ധത്തിലാണ് സൈന്യം. അതിനെ ചെറുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് ഐസിസ് ഇപ്പോള്‍.

വലിയ ശമ്പളം കൊടുത്തു

വലിയ ശമ്പളം കൊടുത്തു

വന്‍ തുക ശമ്പളം കൊടുത്തായിരുന്നു തുടക്കത്തില്‍ ഐസിസ് ജിഹാദികളെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരെ.

ഇറാഖിയാണെങ്കിലും ശമ്പളം

ഇറാഖിയാണെങ്കിലും ശമ്പളം

ഇറാഖില്‍ ഐസിസ് ആളെ കൂട്ടിയതും നല്ല ശമ്പളം നല്‍കിക്കൊണ്ടായിരുന്നു. തൊഴിലില്ലായ്മയില്‍ നരകിക്കുകയായിരുന്ന ഇറാഖി യുവാക്കള്‍ക്ക് 300 പൗണ്ട് വരെ ശമ്പളം നല്‍കിയിരുന്നു( 25,000 രൂപ).

ലൈംഗിക അടിമകള്‍

ലൈംഗിക അടിമകള്‍

ഐസിസില്‍ ചേരുന്നവര്‍ക്കുള്ള മറ്റൊരു ആകര്‍ഷണം ആയിരുന്നു ലൈംഗിക അടിമകള്‍. യസീദി സ്ത്രീകളെ ഇവര്‍ ഇതിന് വേണ്ടി മാത്രം തടവിലാക്കിയിരുന്നു.

മൊസൂളില്‍ ഇപ്പോള്‍ അതല്ല സ്ഥിതി

മൊസൂളില്‍ ഇപ്പോള്‍ അതല്ല സ്ഥിതി

ഇപ്പറഞ്ഞതെല്ലാം പഴയ കഥകളാണ്. ഇറാഖിലാണെങ്കിലും സിറിയയില്‍ ആണെങ്കിലും ഐസിസിന് പഴയ പ്രതാപം ഒന്നും ഇല്ല. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ശമ്പളം കൊടുക്കാന്‍ പോലും പണമില്ല

ശമ്പളം കൊടുക്കാന്‍ പോലും പണമില്ല

മൊസൂളില്‍ ഇറാഖി സേനക്കെതിരെ പൊരുതുന്ന ഭീകരര്‍ക്ക് ശമ്പളം പോലും കൊടുക്കാനില്ലാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തെ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുകയാണ് ഐസിസ് ഇപ്പോള്‍.

എണ്ണപ്പാടങ്ങള്‍ കൈവിട്ടുപോയി

എണ്ണപ്പാടങ്ങള്‍ കൈവിട്ടുപോയി

ഇറാഖിലും സിറിയയിലും തങ്ങള്‍ കൈയ്യടക്കി വച്ചിരുന്ന എണ്ണപ്പാടങ്ങളായിരുന്നു ഐസിസിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. അടുത്തകാലത്തായി ഏറ്റ തിരിച്ചടികളില്‍ ഈ എണ്ണപ്പാടങ്ങളില്‍ ഭൂരിപക്ഷവും കൈവിട്ടുപോയി എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി.

കാര്യങ്ങള്‍ കൈവിട്ട് പോയി

കാര്യങ്ങള്‍ കൈവിട്ട് പോയി

ഇറാഖിലും സിറിയയിലും കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയിലാണ് ഇപ്പോള്‍ ഐസിസ്. ഭൂരിഭാഗം പ്രദേശങ്ങളും ഔദ്യോഗിക സൈന്യം പിടിച്ചടക്കി. സിറിയയില്‍ ആണെങ്കില്‍ തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ മറ്റ് വിമതരാണ് ഐസിസിനെ തുരത്തിക്കൊണ്ടിരിക്കുന്നത്.

പട്ടണിയിലായ 'പോരാളികള്‍'

പട്ടണിയിലായ 'പോരാളികള്‍'

മൊസൂളില്‍ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ പോലും ഐസിസുകാര്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊസൂള്‍ കൈവിട്ടുപോകും എന്ന് ഐസിസ് തന്നെ കരുതുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഭീകരാക്രമണങ്ങള്‍ക്ക് കുറവില്ല

ഭീകരാക്രമണങ്ങള്‍ക്ക് കുറവില്ല

ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖിലും സിറിയയിലും ക്ഷയിച്ചുതുടങ്ങിയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് കുറവില്ലെന്നതാണ് സത്യം. ഇതിന് പിന്നില്‍ മറ്റൊന്നാണ് കാരണം.

സിറിയയിലും ഇറാഖിലും വേണ്ട...

സിറിയയിലും ഇറാഖിലും വേണ്ട...

സിറിയയിലും ഇറാഖിലും തങ്ങള്‍ക്ക് ഇനി പുതിയ ജിഹാദികളെ അധികം വേണ്ടെന്ന നിലപാടിലാണ് ഐസിസ്. ഓരോ രാജ്യത്തും തങ്ങളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഐസിസിന്റെ പുതിയ ശൈലി.

English summary
ISIS stops paying fighters’ wages as terror fanatics face total military and financial collapse over crippling battle for Iraqi terror city
Please Wait while comments are loading...