ജറുസലേം തീരുമാനം അംഗീകരിക്കില്ല; അമേരിക്കയുടേത് തീക്കളിയെന്ന് പലസ്തീന്‍ പ്രസിഡന്റ്

  • Posted By:
Subscribe to Oneindia Malayalam

റാമല്ല: ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം പലസ്തീന്‍ അംഗീകരിക്കില്ലെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. പലസ്തീനിന്റെ എന്നത്തെയും തലസ്ഥാനമായി ജെറുസലേം തുടരും. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് ഇനിമുതല്‍ മധ്യസ്ഥത വഹിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ വാഹനാപകടം: 10 മരണം, 5 പേര്‍ ഗുരുതരാവസ്ഥയില്‍

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഇസ്രായേലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്ത അമേരിക്കയുടെ നിലപാടിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

mahmoud

ഇത് ഇസ്രായേലിനുള്ള സമ്മാനമാണ്. പലസ്തീന്‍ പ്രദേശങ്ങള്‍ കൈയേറാനും അധിനിവേശം നടത്താനും ഇസ്രായേലിന് അനുവാദവും പ്രോല്‍സാഹനവും നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്റെ തീരുമാനത്തിനെതിരേ മൂന്ന് ദിവസം കോപദിനമായി ആചരിക്കാന്‍ പലസ്തീന്‍ നേതാക്കള്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി 1967ലിലുണ്ടായ യുദ്ധത്തിലാണ് കിഴക്കന്‍ ജെറൂസലേം ഇസ്രായേല്‍ പിടിച്ചെടുത്തത്. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ പുണ്യനഗരത്തിന്റെ പടിഞ്ഞാറെ പകുതി ഇസ്രായേല്‍ കൈയടക്കിയിരുന്നു. അതേസമയം, ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേം വേണമെന്നാണ് പലസ്തീനികളുടെ ആവശ്യം. ജെറുസലേമില്ലാതെ പലസ്തീന്‍ രാഷ്ട്രം അപ്രായോഗികമാണെന്നും അവര്‍ കരുതുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ജെറുസലേം നഗരത്തിന്റെ യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടാക്കില്ലെന്നും അത് ഇസ്രായേലികള്‍ക്ക് എന്തെങ്കിലും നിയമസാധുത നല്‍കാന്‍ പോകുന്നില്ലെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Mahmoud Abbas has lambasted the US decision to recognise Jerusalem as Israel's capital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്