മലയാളി ഡോക്ടർ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു !! വംശീയാധിക്രമമെന്ന് സംശയം

  • By: മരിയ
Subscribe to Oneindia Malayalam

മിഷിഗണ്‍: മലയാളി ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ഡോ. രമേശ് കുമാര്‍(32) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഇദ്ദേഹവും കുടുംബവും അമേരിക്കയിലാണ് താമസം. കൊച്ചിയില്‍ നിന്നാണ് ഇദ്ദേഹം എംബിബിഎസ് ബിരുദം നേടിയത്.

Dr Ramesh

ഹെന്റി പോര്‍ഡ് ആശുപത്രിയിലെ ഡോക്ടറായ രമേശ് കുമാര്‍ വ്യാഴാഴ്ച ജോലിയ്ക്ക് എത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റ െഅച്ഛനും അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്‌ളാറ്റില്‍ അന്വേഷിച്ച് ചെന്നെങ്കിലും രമേശ് അവിടേയും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് രമേശിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് റോഡ് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ രമേശിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വംശീയാധിക്ഷേപമാണോ എന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Malayalee doctor shot dead in US.
Please Wait while comments are loading...