ഇപി ജയരാജന്റെ മകന്റെ പേരിലുള്ള ദുബായിലെ കേസ് ഇങ്ങനെ... അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനും...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഇ പി ജയരാജൻറെ മകനെ ചതിച്ചത് ആര്?? | Oneindia Malayalam

  ദുബായ്: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ കേരളത്തിൽ വൻ കോലാഹലങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബായിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം പ്രതിപക്ഷ കക്ഷികളും ഏറ്റെടുത്തതോടെ നിയമസഭയും പ്രക്ഷുബ്ധമായി.

  18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...

  അതിനിടെ, കോടിയേരിയുടെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിക്കെതിരെയും മുൻ മന്ത്രി ഇപി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരെയും ദുബായിൽ കേസുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇപി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരെ കേസുണ്ടെന്നായിരുന്നു ആരോപണം. പക്ഷേ, പ്രതിപക്ഷം ആരോപിച്ചതുപോലെ ബിനോയ് കോടിയേരിയുടേതിന് സമാനമായ കേസല്ല ജിതിൻ രാജിന്റെ പേരിലുള്ളത്. ആ കേസിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്....

  ജിതിൻ രാജ്...

  ജിതിൻ രാജ്...

  മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും എംഎൽഎയുമായ ഇപി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരെയും ദുബായിൽ തട്ടിപ്പ് കേസുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ബിനോയിയുടേതിന് സമാനമായ രീതിയിലുള്ളതല്ല ജിതിൻ രാജിനെതിരെയുള്ള കേസെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാതൃഭൂമിയാണ് ജിതിൻ രാജിന്റെ കേസിനെ സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  അറ്റ്ലസ് രാമചന്ദ്രൻ...

  അറ്റ്ലസ് രാമചന്ദ്രൻ...

  ജിതിൻ രാജ് എന്ന രാജുവിനെ ശരിക്കും കുഴിയിൽ ചാടിച്ചത് അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനുമാണെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക ബാദ്ധ്യതയിൽപ്പെട്ടിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മകൾക്ക് സഹായത്തിനായി ഒരു ചെക്ക് നൽകിയതാണ് ജിതിൻ രാജിനെതിരായ കേസിന് കാരണം.

   ചെക്ക് നൽകി...

  ചെക്ക് നൽകി...

  ദുബായിലെ സാമ്പത്തിക ബാദ്ധ്യതയിൽ വീർപ്പമുട്ടുന്നതിനിടെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ മകൾ മഞ്ജുവും ഭർത്താവ് അരുണും ജിതിൻരാജിനെ സമീപിച്ചത്. തുടർന്ന് ഇരുവർക്കും ബാങ്കിൽ നിന്ന് സഹായം കിട്ടാനായി ഏഴ് ലക്ഷം ദിർഹത്തിന്റെ ചെക്കും ഒപ്പിട്ടു നൽകി.

  ഫണ്ട് വരുമെന്ന്...

  ഫണ്ട് വരുമെന്ന്...

  രണ്ട് മാസത്തിനകം ഫണ്ട് വരുമെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നും അരുൺ ഉറപ്പുനൽകിയതിനാലാണ് ജിതിൻരാജ് ചെക്ക് നൽകിയത്. അറ്റ്ലസ് രാമചന്ദ്രന്റെ മകൾ മഞ്ജുവിന്റെയും മരുമകൻ അരുണിന്റേയും പേരിലായിരുന്നു ചെക്ക് നൽകിയത്.

   പണം വന്നില്ല...

  പണം വന്നില്ല...

  ഏഴ് ലക്ഷം ദിർഹത്തിന്റെ ചെക്കിന് പകരമായി അതേ തുകയുടെ ചെക്ക് മഞ്ജുവും ജിതിൻ രാജിന് നൽകിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പണം മാത്രം ബാങ്കിൽ വന്നില്ല. ഇതോടെയാണ് ജിതിൻരാജ് കുടുങ്ങിയത്.

  ഉത്തരവ്...

  ഉത്തരവ്...

  ഇതിനിടെ മഞ്ജുവും അരുണും നൽകിയ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങി. തുടർന്ന് ബാങ്കുകൾ നൽകിയ കേസിൽ അരുണും മഞ്ജുവും ജയിലിലാകുകയും ചെയ്തു. ഈ സമയത്ത് തന്നെയാണ് ചെക്ക് മടങ്ങിയതിന്റെ പേരിൽ ജിതിൻരാജിനെതിരെ കോടതി ഉത്തരവ് വന്നത്.

   കേരളത്തിൽ...

  കേരളത്തിൽ...

  ചെക്ക് മടങ്ങിയതിനെ തുടർന്ന് ജിതിൻ രാജിന് രണ്ട് മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ഈ സമയത്ത് ജിതിൻരാജ് കേരളത്തിലെത്തിയിരുന്നു. മഞ്ജുവിനെതിരെ ദുബായിൽ പരാതി നൽകിയ ശേഷമായിരുന്നു ജിതിൻ കേരളത്തിലേക്ക് മടങ്ങിയത്.

  ശിക്ഷ...

  ശിക്ഷ...

  മഞ്ജു നൽകിയ ചെക്കുകളും ജിതിൻരാജ് നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കേസിൽ പിന്നീട് മഞ്ജുവിനും അരുണിനും കോടതി രണ്ട് മാസം ജയിൽശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ മറ്റു കേസുകളിൽപ്പെട്ട് ഇരുവരും ജയിലിൽ കഴിയുന്നതിനാൽ ഈ കേസിലെ ഭാവി നടപടികൾ തടസപ്പെട്ടു.

   രക്ഷിക്കാനായി...

  രക്ഷിക്കാനായി...

  മഞ്ജുവിനും അരുണിനും ഇത്രയും വലിയതുകയുടെ ചെക്ക് നൽകിയ കാര്യം ജിതിൻരാജിന്റെ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല, പിന്നീട് കേസായതിന് ശേഷമാണ് ഇവരെല്ലാം സംഭവമറിയുന്നത്. എന്നാൽ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ഒരു സഹായം ചെയ്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  കേസ് തീരണം..

  കേസ് തീരണം..

  ജയിൽ ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടതോടെ ജിതിൻ രാജുവിന് ദുബായിലേക്ക് പോകാൻ കഴിയില്ല. ജിതിന് ഇനി യുഎഇയിൽ പ്രവേശിക്കണമെങ്കിൽ മഞ്ജുവും അരുണും ഇടപാടുകൾ തീർത്ത് കേസ് ഒത്തുതീർപ്പാക്കണം.

  ആരോപണം...

  ആരോപണം...

  ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി പുറത്തുവന്നതിന് പിന്നാലെയാണ് ജിതിൻ രാജിന്റെ കേസും ചർച്ചയായത്. ഇപി ജയരാജന്റെ മകൻ ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. പക്ഷേ, കേസിന്‍റെ പിന്നിലുള്ള സത്യാവസ്ഥ മനസിലാക്കാതെയാണ് പലരും ആരോപണമുന്നയിച്ചത്.

  കത്തിനിൽക്കെ...

  കത്തിനിൽക്കെ...

  കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കത്തിനിൽക്കെ ബിനീഷ് കോടിയേരിയെ സംബന്ധിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചെന്നായിരുന്നു വാർത്തകൾ. ഇതോടെ സിപിഎം സംസ്ഥാന ഘടകത്തിനെ പ്രതിരോധത്തിലാക്കിയ വിവാദം കഴിഞ്ഞദിവസം മുതൽ വീണ്ടും ചർച്ചയായി.

  യാത്രാവിലക്ക്...

  യാത്രാവിലക്ക്...

  ദുബായിലെ ടൂറിസം കമ്പനിയുടെ പരാതിയെ തുടർന്ന് ബിനോയ് കോടിയേരിക്ക് കഴിഞ്ഞദിവസം മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നാട്ടിലേക്ക് തിരിക്കാനായി ദുബായ് വിമാനത്താവളത്തിലെത്തിയ ബിനോയ് കോടിയേരിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

  പാസ്പോർട്ട് പിടിച്ചുവെച്ചില്ല....

  പാസ്പോർട്ട് പിടിച്ചുവെച്ചില്ല....

  എന്നാൽ യാത്രാവിലക്കുണ്ടെന്ന കാര്യം സമ്മതിച്ച ബിനോയ് കോടിയേരി തന്നെ തടഞ്ഞുവെച്ചെന്ന വാർത്തകൾ നിഷേധിച്ചു. തന്റെ പാസ്പോർട്ട് ആരും പിടിച്ചുവച്ചിട്ടില്ലെന്നും, യാത്രാവിലക്കിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കഴിഞ്ഞദിവസം തന്നെ മാധ്യമങ്ങളെ അറിയിച്ചു.

  ബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങി

  കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..


  English summary
  media report about the case which against to ep jayarajan's son.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്