മിഷേല്‍ ഒബാമ റിയാലിറ്റി ഷോയില്‍ !! പുതിയ റോള്‍ എന്തെന്നറിയണോ?

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസ് വിട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അത്ര കണ്ട് ജനപ്രിയരാണ് രണ്ടാളും. ഒബാമയേക്കാള്‍ ജനപ്രീതിയുള്ളയാളാണ് ഭാര്യ മിഷേല്‍. മിഷേലിനെ മിസ് ചെയ്യുന്നുവെന്നാണ് പലരും പറയുന്നത്. എന്നാല്‍ മിഷേല്‍ വീണ്ടും ജനങ്ങളിലേക്കെത്തുന്നതായാണ് പുതിയ വിവരങ്ങള്‍. റിയാലിറ്റി ഷോയിലൂടെയാണ് മിഷേല്‍ ജനങ്ങളിലേക്കെത്തുന്നത്.

മിഷേല്‍ റിയാലിറ്റി ഷോയിലെ സെലിബ്രിറ്റി ഗസ്റ്റ് ജഡ്ജായിട്ടാണ് എത്തുന്നത്. കുക്കിങ് ഷോയായ മാസ്റ്റര്‍ ഷെഫ് ജൂനിയറിലൂടെയാണ് മിഷേല്‍ ജനപ്രീതി നേടാന്‍ വീണ്ടും എത്തുന്നത്. കുട്ടിക്കാലത്തെ അമിത ഭാരത്തിനെതിരെ പ്രഥമ വനിത ആയിരിക്കെ തന്നെ ക്യാംപയ്‌നുമായി രംഗത്തെത്തിയയാളാണ് മിഷേല്‍.

Michelle Obama

2010ലാണ് ലെറ്റ്‌സ് മൂവ് എന്ന ക്യാംപെയ്‌നുമായി മിഷേല്‍ എത്തിയത്. കുട്ടിക്കാലത്തെ അമിതവണ്ണത്തിനെതിരെയുള്ള ക്യാംപെയ്‌നായിരുന്നു ഇത്. ആരോഗ്യകരമായ ഭക്ഷണ രീതി എന്താണെന്ന് കുടുംബങ്ങളെ പഠിപ്പിക്കുക, ശാരീരികമായി ഊര്‍ജസ്വലരായിരിക്കാന്‍ കുട്ടികളെ സഹായിക്കുക എന്നിവയും ഈ ക്യാംപെയ്‌നിന്റെ ലക്ഷ്യമായിരുന്നു. കൂടാതെ ആഹാരങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് മിഷേല്‍.

ആദ്യമായിട്ടല്ല മിഷേല്‍ കുക്കിങ് ഷോയില്‍ എത്തുന്നത്. നേരത്തെ ബെയര്‍ഫൂ ട്ട് കോണ്ടെസ്സ എന്ന ഷോയില്‍ സെലിബ്രിറ്റി ഷെഫ് ഇന ഗാര്‍ട്ടെനൊപ്പം മിഷേല്‍ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിന് പുറത്തുവച്ചു നടന്ന ഷോയില്‍ മിഷേല്‍ പാചകം ചെയ്തിരുന്നു.

മാസ്റ്റര്‍ ഷെഫ് ജൂനിയറര്‍ ഷോയുടെ അഞ്ചാം സീസണാണിത്. ഗോര്‍ഡന്‍ റാംസെയാണ് സംഘാടകന്‍. ഒരു ലക്ഷം യുഎസ് ഡോളറാണ് പ്രൈസ് തുക. ഭര്‍ത്താവ് ഒബാമയ്‌ക്കൊപ്പം രണ്ടാഴ്ച ടൂറിലായിരുന്നു മിഷേല്‍. ഇരുവരും ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്.

English summary
Obama will return to television screens as a celebrity guest judge on the cooking show MasterChef Junior.
Please Wait while comments are loading...